'അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം', സെറ്റ് പൊളിച്ച സംഭവത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി

Web Desk   | Asianet News
Published : May 25, 2020, 04:09 PM IST
'അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം', സെറ്റ് പൊളിച്ച സംഭവത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി

Synopsis

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി സംവിധായകൻ ലിജോ ജെസ് പെല്ലിശ്ശേരി.

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ചതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം.

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോവെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു.  മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ, വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. ഇത് കേരളമാണ്. എല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കണമെന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്. മിന്നൽ മുരളി എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരെത്തി സെറ്റ് പൊളിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്‍തിരുന്നു.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍