
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പാരിജാതം എന്ന സീരിയൽ കണ്ടവരാരും മറക്കാത്ത മുഖമാണ് നടി രസ്നയുടെത്. ഈ സീരിയലിൽ ഇരട്ടകൾ ആയ സീമയേയും അരുണയേയും അവതരിപ്പിച്ചത് രസ്ന ആയിരുന്നു. അഞ്ഞൂറോളം എപ്പിസോഡുകൾ ആയിരുന്നു ഈ സീരിയൽ സംപ്രേഷണം ചെയ്തത്. 17 വയസ് മാത്രമായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രസ്നയ്ക്ക് പ്രായം. പാരിജാതം സീരിയലിന്റെ സംവിധായകനായ ബൈജു ദേവരാജിനെയാണ് രസ്ന വിവാഹം ചെയ്തത്.
വിവാഹശേഷം മതം മാറി സാക്ഷി ബി ദേവരാജ് എന്ന പേരും താരം സ്വീകരിച്ചിരുന്നു. വിവാഹത്തോടെ അഭിനയ രംഗം വിട്ട രസ്ന സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഒരിടവേളക്കു ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ് രസ്ന. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്തു നടന്ന വളകാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ രസ്ന പങ്കിട്ടിരുന്നു. ഇപ്പോഴിതാ, ആദ്യമായി കുഞ്ഞിന്റെ ഫോട്ടോയും പേരും പങ്കുവെച്ചിരിക്കുകയാണ് രസ്ന. നേയ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. ''നേയ... ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞ്. ഞങ്ങളുടെ കുടുംബത്തെ പൂർണതയിൽ എത്തിച്ച കൊച്ചു പെൺകുട്ടി'', എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കിട്ട് രസ്ന കുറിച്ചത്. നിരവധി ആളുകളാണ് രസ്ന പങ്കുവെച്ച ചിത്രത്തിനു താഴെ കമന്റുമായി എത്തുന്നത്. നന്ദ, വിഘ്നേശ് എന്നിവരാണ് രസ്നയുടെയും ദേവരാജിന്റെയും മൂത്ത കുട്ടികൾ.
ഇടവേള എടുത്ത് മാറി നിൽക്കുന്നതിന്റെ കാരണവും മുൻപ് രസ്ന വെളിപ്പെടുത്തിയിരുന്നു. രണ്ട് മക്കൾ ഉള്ളത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും അവരുടെ കാര്യം നോക്കാൻ താൻ തന്നെ വേണം എന്നുമാണ് നടി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക