പൃഥ്വിരാജും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു, ഒപ്പം മംമ്തയും; രവി കെ ചന്ദ്രന്‍റെ 'ഭ്രമം' വരുന്നു

Web Desk   | Asianet News
Published : Jan 20, 2021, 09:12 PM ISTUpdated : Jan 20, 2021, 09:43 PM IST
പൃഥ്വിരാജും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു, ഒപ്പം മംമ്തയും; രവി കെ ചന്ദ്രന്‍റെ 'ഭ്രമം' വരുന്നു

Synopsis

ആയുധ എഴുത്ത്, ബോയ്‌സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് രവി കെ ചന്ദ്രന്‍. 

പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതു ചിത്രം ഒരുങ്ങുന്നു. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് 'ഭ്രമം' എന്നാണ് പേരിട്ടിരിക്കുന്നത്.

എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജനുവരി 27 ന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കും.

തിരക്കഥ,സംഭാഷണം ഒരുക്കുന്നത് ശരത് ബാലന്‍ ആണ്. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് രവി കെ ചന്ദ്രന്‍. മലയാളം,തമിഴ്, ബോളിവുഡ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ആയുധ എഴുത്ത്, ബോയ്‌സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. രണ്ട് ഫിലിംഫെയർ അവാർഡുകളും ഒരു സൗതേൺ ഫിലിംഫെയർ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ