പേര് മാറ്റിയ രവി മോഹനായി, സിനിമ രംഗത്ത് ഇനി പുതു വേഷത്തില്‍: നായകന്‍ യോഗി ബാബു?

Published : Mar 14, 2025, 12:59 PM ISTUpdated : Mar 14, 2025, 01:00 PM IST
പേര് മാറ്റിയ രവി മോഹനായി, സിനിമ രംഗത്ത് ഇനി പുതു വേഷത്തില്‍: നായകന്‍ യോഗി ബാബു?

Synopsis

നടൻ രവി മോഹൻ സംവിധായകനാവുന്നു. യോഗി ബാബുവിനെ നായകനാക്കി ഒരുക്കുന്ന കോമഡി ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും. 

ചെന്നൈ: തമിഴില്‍  വീണ്ടും ഒരു നടന്‍ കൂടി സംവിധായകനാകുന്നു. നടന്‍ രവി മോഹന്‍ ആണ് സംവിധായകനാകുവാന്‍ ഒരുങ്ങുന്നത്. ഇയിടെ ജയം രവി എന്ന പേരില്‍ നിന്നും രവി മോഹന്‍ എന്ന പേരിലേക്ക് മാറിയ ഇദ്ദേഹത്തിന്‍റെ ചിത്രം വരുന്ന ജൂലൈ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം. ഒരു കോമഡി ചിത്രമാണ് താരം ഒരുക്കുന്നത് എന്നാണ് വിവരം.

യോഗി ബാബുവിനെ നായകനാക്കി ചിത്രം ഒരുക്കാനാണ് നടന്‍ ശ്രമം നടത്തുന്നത് എന്നാണ് വിവരം. 2019 ല്‍ ഇറങ്ങിയ പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത കോമാളിയില്‍ യോഗിബാബുവും രവിയും ഒന്നിച്ച് എത്തിയിരുന്നു. ഇവരുടെ ജോഡി വന്‍ വിജയമാണ് ബോക്സോഫീസില്‍ ഉണ്ടാക്കിയത്. 

അതേ സമയം കരാട്ടെ ബാബു എന്നതാണ് രവി മോഹന്‍റെ റിലീസ് ചെയ്യാനുള്ള ചിത്രത്തിന്‍റെ പേര്.
ഒരു പൊളിറ്റിക്കില്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചനകള്‍. രവി മോഹൻ രാഷ്‍ട്രീയക്കാരൻ ആയിട്ടായിരിക്കും ചിത്രത്തില്‍ വേഷമിടുക. 

ഗണേഷ് ബാബുവിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രത്തില്‍ ശക്തി വാസുദേവൻ കെ എസ് രവി കുമാര്‍, വിടിവി ഗണേഷ് സുബ്രഹ്‍മണ്യം ശിവ, കവിതാലയാ കൃഷ്‍ണൻ, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യൻ, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷഅ, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, സാം ആൻഡേഴ്‍സണ്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

നടൻ ജയം രവി ജനുവരിയിലാണ് തന്റെ പേര് രവി മോഹനെന്നാക്കിയത്. രവി മോഹൻ നായകനായി ഒടുവില്‍ വന്നത് കാതലിക്കാ നേരമില്ലൈ എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായിരുന്നു ഇത്. രവി മോഹന്റെ കാതലിക്കാ നേരമില്ലൈ എന്നാല്‍ തീയറ്ററില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആകെ നേടിയത് വെറും 9.67 കോടി മാത്രമാണ്.

രവി മോഹൻ നായകനായി വന്ന ചിതമായി മുമ്പെത്തിയ ബ്രദറും പരാജമായി മാറിയിരുന്നു. രവി മോഹൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രദര്‍. 

'കളിയാക്കുന്നവർ മാത്രമായിരുന്നു ചുറ്റും, അച്ഛനും ഞാനും എല്ലാം തരണം ചെയ്തു'; മനസു തുറന്ന് ശ്രുതി രജനീകാന്ത്

ആവറേജ് ബോക്സ് ഓഫീസ് ധനുഷിനേക്കാൾ 25 കോടി അധികം! കഴിഞ്ഞ 6 വര്‍ഷങ്ങളിൽ ശിവകാര്‍ത്തികേയൻ ചിത്രങ്ങൾ നേടിയ കളക്ഷൻ

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു