ചിരഞ്ജീവിയുമായി ക്ലാഷ് വയ്ക്കാന്‍ രവി തേജയുടെ ആര്‍ടി76 ആരംഭിച്ചു

Published : Jun 05, 2025, 02:27 PM IST
Chiranjeevi, Ravi Teja

Synopsis

രവി തേജയുടെ 76-ാമത്തെ ചിത്രം ആര്‍ടി76 2026 സംക്രാന്തിക്ക് റിലീസ് ചെയ്യും. കിഷോർ തിരുമല സംവിധാനം ചെയ്യുന്ന ചിത്രം എസ്എല്‍വി സിനിമാസ് നിര്‍മ്മിക്കും

ഹൈദരാബാദ്: രവി തേജയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 76-ാമത്തെ ചിത്രമായ ആര്‍ടി76, ഗംഭീരമായ പൂജാ ചടങ്ങുകളോടെ ഔദ്യോഗികമായി ആരംഭിച്ചു. 2026 സംക്രാന്തി ലക്ഷ്യമാക്കിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കിഷോർ തിരുമല സംവിധാനം ചെയ്യുന്ന ചിത്രം എസ്എല്‍വി സിനിമാസിന് കീഴിൽ സുധാകർ ചെറുകുരി നിർമ്മിക്കും. ഈ ചിത്രം അടുത്ത വർഷം ജനുവരിയിലാകും തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിച്ചു.

ചിത്രത്തില്‍ സ്റ്റൈലിഷ് വൈബിലാണ് പതിവ് പോലെ രവിതേജ എത്തുന്നത് എന്നാണ് ഫസ്റ്റലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഡിസൈനർ സ്യൂട്ടിൽ രവി തേജയെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ അനൗൺസ്മെന്റ് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. രവി തേജയുടെ ട്രേഡ്‌മാർക്ക് കോമഡിയും മാസ് അപ്പീലും നിറഞ്ഞ ഒരു സമ്പൂർണ്ണ കുടുംബ എന്റർടെയ്‌നറാണ് ആര്‍ടി76 എന്നാണ് റിപ്പോര്‍ട്ട്.

ഈ പ്രോജക്റ്റ് ഇതിനകം ടോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വരാനിരിക്കുന്ന കോമഡി ചിത്രവുമായി അടുത്ത വര്‍ഷം ആദ്യം സംക്രാന്തി ബോക്സ് ഓഫീസ് ക്ലാഷിന് ഒരുങ്ങുന്നു എന്നതിനാലാണ് അത്. 2023 സംക്രാന്തിക്ക് ചിരഞ്ജീവി ചിത്രമായി എത്തിയ വാള്‍ട്ടര്‍ വീരയ്യയില്‍ രവിതേജ ഗസ്റ്റ് വേഷം ചെയ്തിരുന്നു.

നായിക ആരാണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. നിരവധി യുവ നടിമാരെ പരിഗണിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. സംക്രാന്തികി വാസ്തുനം ഫെയിം ഭീംസ് സെസിറോളിയോയുടെ സംഗീതം, ദേശീയ അവാർഡ് ജേതാവ് ശ്രീകർ പ്രസാദ് എഡിറ്റിംഗ്, പ്രസാദ് മുറെല്ലയുടെ ഛായാഗ്രഹണം, എ എസ് പ്രകാശിന്റെ പ്രൊഡക്ഷൻ ഡിസൈൻ എന്നിവയുൾപ്പെടെ ശക്തമായ ഒരു സാങ്കേതിക സംഘമാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

 

 

ജൂൺ 16 ന് ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഷൂട്ടിംഗ് ആരംഭിക്കും. ഒരു ഫെസ്റ്റിവൽ റിലീസും മികച്ചൊരു ടീമും ഉള്ളതിനാൽ ആര്‍ടി76 2026 സംക്രാന്തി സീസണിലെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിസ്റ്റർ ബച്ചന്‍ എന്ന ഫ്ലോപ്പ് പടത്തിന് ശേഷം മാസ് ജതാര എന്ന ചിത്രം രവി തേജയുടെതായി എനി പുറത്തിറങ്ങാനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ