
തെന്നിന്ത്യയില്‍ തൊട്ടതില്‍ മിക്കതും പൊന്നാക്കിയ ബ്രഹ്‍മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍. പറയുന്നത് ഷങ്കറിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാന്‍ ഈ വിശേഷണം മതിയാവും. എപ്പോഴും വലിയ ഫ്രെയിമുകളില്‍ മാത്രം സ്വപ്നം കാണാറുള്ള ഷങ്കറിന്‍റെ അടുത്ത ചിത്രം തെലുങ്കിലാണ്. രാം ചരണ്‍ നായകനാവുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഇപ്പോഴിതാ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഗെയിം ചേഞ്ചര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. രാം ചരണിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം.
പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് യു വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്റ്റോറി ലൈന്‍ കാര്‍ത്തിക് സുബ്ബരാജ്, സഹനിര്‍മ്മാണം ഹര്‍ഷിത്, ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം തമന്‍ എസ്, സംഭാഷണം സായ് മാധവ് ബുറ, ലൈന്‍ പ്രൊഡ്യൂസേഴ്സ് എസ് കെ സബീര്‍, നരസിംഹറാവു എന്‍, കലാസംവിധാനം അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രഫര്‍ അന്‍പറിവ്, ഡാന്‍സ് കൊറിയോഗ്രഫേഴ്സ് പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാര്‍ഷ്യ, ജാനി, സാന്‍ജി, വരികള്‍ രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കസര്‍ള ശ്യാം, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈനര്‍ ടി ഉദയ് കുമാര്‍.
2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തും. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കമല്‍ ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ് ഷങ്കറിന്‍റേതായി പുറത്തെത്താനുള്ള മറ്റൊരു ചിത്രം.
ALSO READ : ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ 'കോമണര്‍'; ഗോപിക ഗോപിയെ പരിചയപ്പെടുത്തി മോഹന്‍ലാല്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ