
സമീപകാലത്ത് ഇറങ്ങിയ ആക്ഷൻ പവർപാക്ഡ് ചിത്രം. ആർഡിഎക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. മലയാള സിനിമയിലെ ആക്ഷൻ പടങ്ങൾക്കൊരു മൊഞ്ച് സമ്മാനിച്ച ചിത്രമാണിതെന്നാണ് പ്രേക്ഷക പക്ഷം. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നീ യുവതാരങ്ങൾ കസറിയ ചിത്രത്തിൽ, ആക്ഷൻ ഹീറോ ബാബു ആന്റണി മിന്നിത്തിളങ്ങി. പഴയ ബാബു ആന്റണിയെ തിരികെ കിട്ടിയ ഫീൽ ആണ് പ്രേക്ഷകർക്ക് സിനിമ സമ്മാനിച്ചത്. മുൻനിര താര ചിത്രങ്ങൾക്കൊപ്പം തിയറ്ററിൽ എത്തിയ സിനിമ ആദ്യദിനം നേടിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആദ്യദിനം ഏകദേശം 1.25കേടി രൂപയാണ് ആർഡിഎക്സ് നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകൾ ഈ ചിത്രത്തിനാണെന്നും പ്രേക്ഷക പിന്തുണ വലിയ പ്ലസ് ആണെന്നും ഇവർ പറയുന്നു. രണ്ടാം ദിവസമായ ഇന്ന് ആദ്യദിനത്തേക്കാളും കളക്ഷൻ നേടുമെന്നും വിലയിരുത്തലുണ്ട്.
മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ആർഡിഎക്സിന് ആദ്യദിനത്തെക്കാൾ കൂടുതൽ ഷോകളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗ്രീൻഫീൽഡിൽ ചിത്രത്തിന് രണ്ട് ഷോകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം ആറ് ഷോകൾ ഇവിടെ നടക്കും. തൃപ്രയാറിലെ വിബി സിനിമാസിൽ ഇന്ന് അർദ്ധരാത്രിയിലുള്ള ഷോ മുതൽ ആർഡിഎക്സിന് വലിയ സ്‌ക്രീനിലേക്ക് പ്രമോട്ടുചെയ്‌തിട്ടുണ്ട്. 5 ഷോകളും ഉണ്ടായിരിക്കും. ട്രിവാൻഡ്രം ഏരീസ്പ്ലക്സ് ഓഡി 1ൽ 1, ശ്രീപത്മനാഭ 5 എന്നിങ്ങനെയാണ് കൂടുതൽ ഷോകളുടെ കണക്ക്. മറ്റ് ജില്ലകളിലും മികച്ച തിയറ്റർ- ഷോ കൗണ്ടുകൾ ആർഡിഎക്സിനുണ്ടെന്നാണ് വിവരം.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ഇത്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'ചന്ദ്രയാൻ 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് മറക്കരുത്'; ഹരീഷ് പേരടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..