തൃക്കാക്കര ഭാരത് മാതാ കോളെജില്‍ 'ആര്‍ഡിഎക്സ്' ടീം; ക്യാമ്പസിനെ ഇളക്കിമറിച്ച് പെപ്പെ, ഷെയ്ന്‍, നീരജ്

Published : Aug 19, 2023, 06:55 PM IST
തൃക്കാക്കര ഭാരത് മാതാ കോളെജില്‍ 'ആര്‍ഡിഎക്സ്' ടീം; ക്യാമ്പസിനെ ഇളക്കിമറിച്ച് പെപ്പെ, ഷെയ്ന്‍, നീരജ്

Synopsis

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം

ഈ ഓണത്തിന് തിയറ്ററുകളിലെത്തുന്ന പ്രധാന റിലീസുകളില്‍ ഒന്നാണ് ആര്‍ഡിഎക്സ്. ആന്‍റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസിന് മുന്‍പേയുള്ള പ്രചരണ പരിപാടികളുടെ ഭാഗമായി താരങ്ങള്‍ തൃക്കാക്കര ഭാരത് മാതാ കോളേജില്‍ ഇന്ന് എത്തി. വമ്പന്‍ വരവേല്‍പ്പാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് നല്‍കിയത്. 

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത് ഓഗസ്റ്റ് 25ന് ആണ്. അന്യഭാഷാ ചിത്രങ്ങളോട് കിട പിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് ടീസർ നല്‍കിയിട്ടുള്ള പ്രതീക്ഷ. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആര്‍ജിഎക്സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഡിറ്റർ ചമൻ ചാക്കോ, ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം സാം സി എസ്, വരികൾ മനു മൻജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ തരം​ഗമായി 'കിം​ഗ് ഓഫ് കൊത്ത'; ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ