റീൽസിൽ നിന്നും റിലീസിലേക്ക്; 'ഡിഎന്‍എ'യിലൂടെ സിനിമാ അരങ്ങേറ്റത്തിന് നിവേദ്യ

Published : May 23, 2023, 11:21 AM IST
റീൽസിൽ നിന്നും റിലീസിലേക്ക്; 'ഡിഎന്‍എ'യിലൂടെ സിനിമാ അരങ്ങേറ്റത്തിന് നിവേദ്യ

Synopsis

ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണിലധികം ഫോളോവേഴ്സ് ഉള്ള പത്താം ക്ലാസുകാരി പറയുന്നു

ടിക് ടോക്കിലൂടെയും പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും വന്‍ ആസ്വാദകശ്രദ്ധ നേടിയ കലാകാരിയാണ് നിവേദ്യ എസ് ശങ്കര്‍. തിരുവനന്തപുരം സ്വദേശിയായ നിവേദ്യക്ക് ഇന്‍സ്റ്റയില്‍ നിലവില്‍ മൂന്ന് മില്യണിലേറെ ഫോളോവേഴ്സ് ആണ് ഉള്ളത്. മലയാളികള്‍ക്ക് പുറത്തേക്കും നീളുന്നതാണ് നിവേദ്യയുടെ ഫോളോവേഴ്സ്. അഭിനയത്തോട് ഏറെ താല്‍പര്യമുള്ള നിവേദ്യ  ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നിവേദ്യയുടെ വിശേഷങ്ങള്‍..

തുടക്കം 

ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ആദ്യം മലയാളത്തിലുള്ള അടിച്ചുപൊളി പാട്ടുകളായിരുന്നു ചെയ്തിരുന്നത്. പിന്നീട് തമിഴ് പാട്ടുകൾക്കും റീൽസ് ചെയ്യാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ  മൂന്ന് മില്യൺ ഫോളോവേർസ് ആയി. ഒരുപാട് സന്തോഷം.

 

ടിക് ടോക്കിൽ നിന്നും ഇൻസ്റ്റഗ്രാമിലേക്ക്

ടിക് ടോക് ജനപ്രിയമായ സമയത്തായിരുന്നു നിരോധനം വരുന്നത്. എന്നെപ്പോലുള്ള തുടക്കക്കാരെ സംബന്ധിച്ച്, വീഡിയോകൾക്ക് കൂടുതൽ റീച്ച് കിട്ടുന്ന സമയമായിരുന്നു അത്. കൂടുതൽ ആളുകൾ വീഡിയോ കാണാനും അഭിപ്രായം പറയാനും തുടങ്ങിയിരുന്നു. ടിക് ടോക് നിരോധനം ആദ്യമൊക്കെ വിഷമമുണ്ടാക്കി. പക്ഷേ, ഇൻസ്റ്റഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യം വന്നതോടെ ആ വിഷമം മാറി. നിരവധി ഇൻഫ്ലുവെൻസേഴ്‌സുള്ള താരതമ്യേനെ വലിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. അതിനാൽത്തന്നെ കൂടുതൽ ആളുകളിലേക്ക് നമ്മുടെ കണ്ടെന്റുകൾ എത്തും. മികച്ചു നിൽക്കുന്നവയ്ക്കാണ് ഇൻസ്റ്റഗ്രാമിൽ എന്നും സ്ഥാനമുള്ളത്. വീഡിയോ റീച്ച് ആകാഞ്ഞതിൽ ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. കാരണം, ഞങ്ങളുടെ കൂട്ടായ ശ്രമമാണ് ഓരോ വീഡിയോസും. എന്നാൽ, പിന്നീട് കാഴ്ചക്കാരുടെ എണ്ണം കൂടിവന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ എന്ന നിലയിൽ അറിയപ്പെടുന്നതിൽ വളരെ സന്തോഷം. 

തമിഴ് റീൽസുകളിലെ താരത്തിളക്കം 

തമിഴ് പാട്ടുകളിൽ ചുവടുവച്ചാണ് ടിക് ടോക്കിൽ തുടങ്ങിയത്. അന്ന് അതൊരു ട്രെൻഡ് ആയിരുന്നു. കൂടുതൽ ആളുകളും തമിഴ്, തെലുങ്ക് പാട്ടുകളെടുത്താണ് റീൽസ് ഉണ്ടാക്കാറ്. അതായിരിക്കാം തമിഴ് ആരധകർ ഉണ്ടാകാൻ കാരണം. വാത്തി കമിങ് എന്ന വിജയ് പാട്ടിന് ചെയ്ത റീൽസ് വൈറലായി. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്യഭാഷാ ഗാനങ്ങൾക്കൊപ്പം ചുവടു വെച്ചവയിൽ കുറെ വീഡിയോസ് ശ്രദ്ധിക്കപ്പെട്ടു. 

 

 നൃത്തം, സിനിമ മോഹങ്ങൾ 

ചെറുപ്പംതൊട്ടേ നൃത്തം അഭ്യസിക്കുന്നുണ്ട്. അതെന്റെ പാഷനാണ്. ഈയിടെയായി വെസ്റ്റേൺ ഡാൻസും പഠിക്കുന്നുണ്ട്. ദേവദൂതർ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അഭിനേത്രിയാകണമെന്നാണ് ആഗ്രഹം. അതിനുള്ളതാണ് ഈ ശ്രമങ്ങളെല്ലാം. സുരേഷ് ബാബു സാറിന്റെ ഡിഎൻഎ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി മകൻ അഷ്‌കർ സൗദാനാണ് നായകൻ. വലിയ താരനിരയാണ് സിനിമയിലുള്ളത്. ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് സർ എനിക്ക് നൽകിയത്. അതിൽ ഞാൻ സംതൃപ്തയാണ്. ഞാനിപ്പോൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം.

ALSO READ : ഭയമില്ലാതെ സ്വയം നോമിനേറ്റ് ചെയ്‍ത് അഖിലും റിനോഷും; പോരടിച്ച് മറ്റുള്ളവര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'