സുലേഖ ചേച്ചിയോട് വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും; ആ രംഗം ഇതാ എത്തി!

Published : Jan 16, 2025, 05:29 PM IST
സുലേഖ ചേച്ചിയോട് വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും; ആ രംഗം ഇതാ എത്തി!

Synopsis

ആസിഫ് അലി നായകനായ രേഖാചിത്രത്തിൽ നിന്ന് എഡിറ്റിംഗ് വേളയിൽ ഒഴിവാക്കിയ സുലേഖയുടെ രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടു.

കൊച്ചി: ആസിഫ് അലി പ്രധാനവേഷത്തില്‍ എത്തിയ രേഖാചിത്രം മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യത്തെ വന്‍ ഹിറ്റാകുകയാണ്. മികച്ച പ്രതികരണവുമായി സിനിമ പ്രദർശനം തുടരുന്നതിനിടെ സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. 

രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളു. താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി, സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത് തന്റെ ഭാ​ഗം എഡിറ്റിൽ കട്ടായെന്ന്. അതവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുന്നതായിരുന്നു വീഡിയോ. 

ഇപ്പോഴിതാ സിനിമയില്‍ നിന്നും ഒഴിവാക്കിയ സുലേഖയുടെ രംഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. ഈ സീന്‍ പങ്കുവച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എഴുതിയ വരികള്‍ ഇങ്ങനെയാണ്. "ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ.  സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ  ചേച്ചിയോട് പറഞ്ഞിരുന്നു 'ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന് ' ആ വാക്ക് പാലിക്കുന്നു".

നേരത്തെ ആസിഫലിയുടെ വീഡിയോയില്‍ "സോറീട്ടോ. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി അഭിനയിച്ച് എന്ത് മനോഹരമായിട്ടായിരുന്നു. എന്തു രസമായിരുന്നു. ദൈർഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്. നമുക്കെല്ലാവർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി. ഇനി അടിപൊളിയാകും. ഇനി വിഷമിക്കല്ലേ കേട്ടോ", എന്നാണ് ആസിഫ് അലി, സുലേഖയെ കണ്ട് പറഞ്ഞത്. പ്രിയ താരം നേരിട്ടെത്തി ആശ്വസിപ്പിച്ചതിലും നല്ല വാക്കുകൾ പറഞ്ഞതിലുമുള്ള സന്തോഷത്തിലാണ് അവർ തിയറ്റർ വിട്ടിറങ്ങിയത്. 

ഇക്കാര്യം പ്രസ് മീറ്റിലും ആസിഫ് അലി പറഞ്ഞിരുന്നു. "രേഖാചിത്രത്തിൽ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു..സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാൻ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനിൽ കരയുക ആണെന്ന്. അടുത്ത് ചെന്നപ്പോൾ ആണ് ചേച്ചി പറഞ്ഞത് രണ്ട് ഷോട്ട് ഉള്ള ഒരു സീനിൽ അഭിനയിച്ചിരുന്നു.

പല സമയത്തും ഷൂട്ട്‌ ചെയ്ത അത്രയും നമുക്ക് ഫൈനൽ എഡിറ്റിലേക്ക് കൊണ്ടുവരാൻ പറ്റില്ല. ചേച്ചി അഭിനയിച്ച സീക്വൻസ് എഡിറ്റിൽ പോയി. ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാൻ വന്നിരുന്നു. ചേച്ചി സിനിമയിൽ ഇല്ല എന്ന് സിനിമ കണ്ടിരിക്കുമ്പോൾ ആണ് അവർ മനസ്സിലാക്കുന്നത്. അത് അവർക്ക് ഒത്തിരി വിഷമം ഉണ്ടാക്കി.", എന്നായിരുന്നു ആസിഫിന്റെ വാക്കുകൾ. വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. 

അർജുൻ അശോകനും ബാലു വർഗീസും അപ്രതീക്ഷിതമായി എത്തി; കൊച്ചിയിൽ പ്രേക്ഷകർക്ക് സർപ്രൈസ്

ഐശ്വര്യത്തിനായി നവരത്‌ന മോതിരം ഇട്ടു, കിട്ടിയത് മുട്ടന്‍ പണികള്‍! കള്ളന്‍ കയറി 25 പവന്‍ കട്ടു: നടൻ ഷാജു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"അദ്ദേഹത്തിൻ്റെ സിനിമകൾ ഒരു സാധാരണക്കാരൻ്റെ ശബ്ദമായി നമ്മുടെ മനസ്സുകളിൽ ജീവിക്കും": ഷെയ്ൻ നിഗം
ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ