
കൊച്ചി: ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച 'രേഖാചിത്രം' 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തി. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടി കഴിഞ്ഞു. ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറങ്ങി. പ്രധാന ഘടകങ്ങൾ അടങ്ങിയ ടീസർ സോഷ്യൽ മാധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ്.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’. ഏകദേശം ഏഴ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ മുടക്ക് മുതലിന്റെ അഞ്ചിരട്ടി വാരിക്കൂട്ടി. 40 കോടിയിലധികമാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ. കൂടാതെ വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്.
ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ കരുത്തു തെളിയിച്ച രേഖാചിത്രം, ആറ് ദിവസം കൊണ്ട് 34.3 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. തുടക്കത്തിൽ ലഭിച്ച അതെ ആവേശം തന്നെ തിയേറ്ററുകളിൽ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഗംഭീര പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിനു മുന്നിലെ അടുത്ത മൈൽസ്റ്റോൺ 50 കോടി ക്ലബ്ബാണ്. അതിവേഗം തന്നെ ആ മൈൽസ്റ്റോണും ചിത്രം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 203ൽ നിന്നും 230 തിയേറ്ററുകളിലേക്ക് എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതും ജനപ്രിയ വിജയ ഘടകമാണ്.
പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ വൻ വിജയം നേടിയ ചിത്രം 2025 മലയാള സിനിമയുടെ മുഖവുര ഗംഭീരമാക്കി ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികാരമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസീലാൻഡിലും ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തി മികച്ച പ്രതികരണം നേടുന്നുണ്ട്.
2024ൽ ആസിഫ് അലിയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ബോക്സ്ഓഫീസിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് താരം. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ രേഖാചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി മുന്നേറുകയാണ്. ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ വിജയചിത്രമാകാൻ സാധ്യത രേഖ ചിത്രത്തിനുണ്ടെന്നാണ് ബോക്സ് ഓഫീസ് നമ്പറുകൾ സൂചിപ്പിക്കുന്നത്.
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബല്‍ സ്വന്തമാക്കിയ അനശ്വര രാജന്‍ 2025ന്റെ ആരംഭത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയോടെയാണ് രേഖാചിത്രത്തിൽ എത്തിയത്. തന്റെ കഥാപാത്രങ്ങള്‍ പക്വതയോടെയും തന്മയത്വത്തോടെയും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന അനശ്വരയുടെ വ്യത്യസ്തവും വേറിട്ടതുമായ നിരവധി കഥാപാത്രങ്ങളാണ് സമീപകാലത്ത് പ്രേക്ഷകര്‍ സ്വീകരിച്ചത്. 'എബ്രഹാം ഓസ്ലര്‍', 'നേര്', 'ഗുരുവായൂരമ്പലനടയില്‍' എന്നിങ്ങനെ നീളുന്ന നിരയിലേക്ക് പ്രേക്ഷകരിപ്പോള്‍ 'രേഖാചിത്രം' കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ്.
സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'. കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി' ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അർഹിക്കുന്നുണ്ട്.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഓരോ താരങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
'മദ ഗജ രാജ ' വിജയാഘോഷത്തില്‍ ചുറുചുറുക്കോടെ വിശാല്‍; ട്രോളിയവര്‍ക്ക് ചുട്ട മറുപടി !
അൻപോടു കൺമണി: വിവാഹ ജീവിതത്തിന്‍റെ നർമ്മത്തിൽ ചാലിച്ച കഥ, ട്രെയിലര്‍ എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ