Latest Videos

Gangubai Kathiawadi : 'ഗംഗുഭായ്'ആയി ആലിയ ഭട്ടിന്റെ ​ഗംഭീര പ്രകടനം; പ്രതിഫലമായി താരം വാങ്ങിയത് കോടികൾ

By Web TeamFirst Published Feb 25, 2022, 1:58 PM IST
Highlights

'പദ്‍മാവതി'നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. 

ലിയ ഭട്ടിനെ(Alia Bhatt) കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'(Gangubai kathiawadi). കാമാത്തിപ്പുര പശ്ചാത്തലമാകുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ​ഗം​ഗുഭായ് ആയി ആലിയ ഭട്ട് വിസ്മയിപ്പിച്ചുവെന്നാണ് പ്രതികരണങ്ങൾ. ഇപ്പോഴിതാ ചിത്രത്തിനായി ആലിയയും മറ്റ് താരങ്ങളും വാങ്ങിയ പ്രതിഫലങ്ങൾ ആണ് പുറത്തുവരുന്നത്. 

ആലിയയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. റിപ്പോർട്ടുകൾ പ്രകാരം ആലിയ 20 കോടി രൂപയാണ് പ്രതിഫലമായ് വാങ്ങിയത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് അജയ് ദേവ്ഗൺ എത്തിയത്. എന്നാൽ തന്നെയും താരത്തിന്റെ സാന്നിധ്യം സിനിമയിൽ വിലയ പങ്കുവഹിച്ചു. 11 കോടിയാണ് നടന്റെ പ്രതിഫലം.
വിജയ് റാസ് 1.50 കോടി, ശന്തനു മഹേശ്വരി 50 ലക്ഷം, സീമ പഹ്വ 20 ലക്ഷം എന്നിങ്ങനെയാണ് മറ്റ് അഭിനേതാക്കളുടെ പ്രതിഫലം.

Read Also: Gangubai Kathiawadi : വിസ്‍മയിപ്പിച്ച് ആലിയ ഭട്ട്, 'ഗംഗുഭായ് കത്തിയാവാഡി' പ്രേക്ഷക പ്രതികരണങ്ങള്‍

'പദ്‍മാവതി'നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. 

കാമാത്തിപുര അടക്കി വാണിരുന്ന സ്ത്രീ, ​ആലിയ ഭട്ട് അവതരിപ്പിക്കുന്ന ​ഗാം​ഗുബായ് യഥാർത്ഥത്തിൽ ആരാണ്?

1960 -കളിൽ കാമാത്തിപുരയിലെ നിരവധി വേശ്യാലയങ്ങളുടെ ഉടമയായിരുന്നു ഗാംഗുബായ്. അധോലോകത്തിലെ ബന്ധങ്ങൾ വഴി ചുന്ന തെരുവിൽ അവൾ വളരെയധികം സ്വാധീനം ചെലുത്തി. ആ കാലഘട്ടത്തിൽ അധോലോകത്തിൽ ആധിപത്യം പുലർത്തിയ ഹാജി മസ്താനും വരദരാജനും ഏറ്റവും കുപ്രസിദ്ധമായ ഗുണ്ടാസംഘങ്ങളിലെ ഒരാളായ കരീം ലാലയുടെ സുഹൃത്തുക്കളായിരുന്നു. 1960 -കളിൽ കരീമിനെ കണ്ടുമുട്ടിയത് മുതലാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്. അതേസമയം അവളുടെ ജീവിതം ആരംഭിച്ചത് ആ തെരുവിൽ നിന്നല്ല.  

ഗുജറാത്തിലെ കത്തിയവാഡിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഗാംഗുബായ് ജനിച്ചത്. അവളുടെ യഥാർത്ഥ പേര് ഗംഗ ഹർജിവാനദാസ് കത്തിയവാഡി എന്നായിരുന്നു. ഒരു നായികയാകണമെന്നായിരുന്നു അവരുടെ സ്വപ്നം. എന്നിരുന്നാലും, 16 -ാം വയസ്സിൽ വക്കീലായിരുന്ന അച്ഛന്റെ ഗുമസ്ഥനുമായി പ്രണയത്തിലായി അവൾ. തുടർന്ന് മുംബൈയിലേക്ക് അവർ മാറി. അവരുടെ വിവാഹം കഴിഞ്ഞുവെങ്കിലും, അയാൾ ഒരു വഞ്ചകനും ചതിയനുമായിരുന്നു. വെറും 500 രൂപയ്ക്ക് അയാൾ അവളെ കാമാത്തിപുരത്തിൽ കൊണ്ടുപോയി വിറ്റു. അവിടത്തെ ചുവന്ന തെരുവുകളിൽ വച്ചാണ് ഗംഗയിൽ നിന്ന് ഗാംഗുബായിലേയ്ക്ക് അവൾ വളരുന്നത്.  

ഗാംഗുബായിയെ ഒരു ഗുണ്ടാ നേതാവ് ക്രൂരമായി ബലാത്സംഗം ചെയ്തു. ദിവസങ്ങളോളം വെള്ളം പോലും ഇറക്കാനാകാതെ അവൾ കിടന്ന കിടപ്പ് കിടന്നു. അയാൾ മാഫിയ ഡോൺ കരീം ലാലയുടെ സംഘത്തിലെ ഒരാളായിരുന്നു. ഗാംഗുബായ്, കരീം ലാലയെ കാണാൻ തീരുമാനിച്ചു. അവൾ അയാളെ കണ്ടു നീതി തേടി, കൂട്ടത്തിൽ അവൾ കരീമിന് ഒരു രാഖിയും കെട്ടിക്കൊടുത്തു. അങ്ങനെ സ്വന്തം സഹോദരന്റെ സ്ഥാനത്ത് കരീമിനെ അവൾ അവരോധിച്ചു. ഭർത്താവിന്റെയും സമൂഹത്തിന്റെയും വിശ്വാസവഞ്ചനയ്ക്ക് ഇരയായ ഗാംഗുബായ് പിന്നീട് മുംബൈയിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന ഒരാളായി മാറി. കരീം തന്റെ സഹോദരിയെ പീഡിപ്പിച്ചയാളെ മാത്രമല്ല, ഉപദ്രവിക്കുന്ന ആർക്കെതിരെയും തിരിയാൻ സന്നദ്ധനായിരുന്നു. ഹേര മണ്ഡി റെഡ് ലൈറ്റ് ജില്ലയിൽ അവൾ ഒരു ലൈംഗിക റാക്കറ്റ് നടത്തിയിരുന്നു. അറുപതുകളിലൂടെ മുംബൈയിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായി അവൾ മാറി.  

മുംബൈ അധോലോകവുമായുള്ള ബന്ധത്തിലൂടെ ഗാംഗുബായ് പതുക്കെ ചുവന്ന തെരുവിന്റെ അധികാരം പിടിച്ചെടുത്തു. നഗരത്തിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിൽ നിരവധി വേശ്യാലയങ്ങൾ നടത്തിയ അവൾ ആത്യന്തികമായി ‘കാമാത്തിപുരയുടെ മാഡം’ എന്നറിയപ്പെട്ടു. അവൾക്ക്  ഒരു കറുത്ത ബെന്റ്ലി സ്വന്തമായിട്ടുണ്ടായിരുന്നു. അക്കാലത്ത് അത് സ്വന്തമാക്കിയ ഏക വേശ്യാലയ ഉടമ അവരായിരുന്നു. ഗാംഗുബായ് പെട്ടെന്ന് പ്രസിദ്ധി നേടി. ഗാംഗുബായിയുടെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിന്റെ മേലുള്ള നിയന്ത്രണം “കാമാത്തിപുരയുടെ പ്രസിഡന്റ്” എന്ന സ്ഥാനത്തേക്ക് അവളെ നയിച്ചു. സ്ത്രീ ശാക്തീകരണത്തിനായി ഒരു പരിപാടിയിൽ പ്രസംഗിക്കാൻ വരെ അവൾക്ക് അവസരമുണ്ടായി. സമൂഹത്തിൽ തന്റെ തരത്തിലുള്ളവർക്ക് വേണ്ടി അവൾ വാദിച്ചു. അവളുടെ ജീവിതത്തിന്റെ അവസാനസമയത്ത്, വേശ്യാവൃത്തിയിലേക്ക് തള്ളപ്പെട്ട സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവായി അവൾ മാറി. ഈ പ്രദേശത്തുള്ള ഏക പ്രതിമയും അവളുടേതാണ്. അവളുടെ ഫോട്ടോകൾ ഇപ്പോഴും പ്രദേശത്തെ നിരവധി വേശ്യാലയങ്ങളുടെ മതിലുകൾ അലങ്കരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരു അവസരത്തിൽ, പ്രധാനമന്ത്രി നെഹ്‌റുവുമായി അവൾ കൂടിക്കാഴ്ച നടത്തിയിരുന്നു. അവളുടെ വിവേകത്തിൽ അദ്ദേഹത്തിന് മതിപ്പുളവാക്കുകയും റെഡ് ലൈറ്റ് പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള അവളുടെ നിർദ്ദേശത്തിന് അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു.

click me!