പ്രതിസന്ധികള്‍ ഒഴിഞ്ഞു, 'രണ്ടകം' തിയറ്ററുകളിലേക്ക്

By Web TeamFirst Published Sep 18, 2022, 10:55 PM IST
Highlights

തിരുവോണ ദിനത്തിലാണ് മലയാളം പതിപ്പ് എത്തിയത്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്നുവെന്ന കൌതുകവുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഒറ്റ്. തീവണ്ടിക്കു ശേഷം ഫെല്ലിനി ടി പി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം തിരുവോണ ദിനമായിരുന്ന സെപ്റ്റംബര്‍ 8 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിനൊപ്പം തമിഴ് പതിപ്പായും ഒരുക്കിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ മലയാളത്തിനൊപ്പം തമിഴ് പതിപ്പ് എത്തിക്കാന്‍ അണിയറക്കാര്‍ക്ക് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ രണ്ടകം എന്ന് പേരിട്ടിരിക്കുന്ന തമിഴ് പതിപ്പ് ഈ വാരം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്.

സെപ്റ്റംബര്‍ 23 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഒറ്റ്. ഭരതന്‍റെ ദേവരാഗമാണ് അരവിന്ദ് സ്വാമി അഭിനയിച്ച് ഇതിനു മുന്‍പ് എത്തിയ മലയാള ചിത്രം.

It's not Good vs Evil; It's Evil vs Evil - Whose side are you on?

Watch Rendagam on big screens this 23rd and choose your Evil! pic.twitter.com/mxxgPU73YB

— Ramesh Bala (@rameshlaus)

സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മേക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പിആർഒ ആതിര ദിൽജിത്ത്. വന്‍ വിജയം നേടിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചന്‍റേതായി പുറത്തെത്തുന്ന ചിത്രം കൂടിയാണ് ഇത്. 

ALSO READ : ആ ആന നടന്നത് പ്രസൂണിന് മുന്നിലൂടെയല്ല; 'പാല്‍തു ജാന്‍വര്‍' വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ

click me!