'എന്റെ വിഷമമാണ് വീഡിയോ കോളിൽ കരഞ്ഞു തീർത്തത്'; വിമർശനങ്ങൾക്ക് രേണു സുധിയുടെ മറുപടി

Published : Jun 08, 2026, 02:56 PM IST
Renu Sudhi

Synopsis

'വീ‍ഡ‍ിയോ കോൾ ചെയ്തപ്പോൾ എന്റെ മനസിന്റെ വിഷമം കരഞ്ഞ് ഞാൻ തീർത്തു'.

കൊല്ലം സുധിയുടെ ചരമവാർഷിക ദിനത്തിൽ ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ രേണു സുധി വീഡിയോ കോളിൽ വീട്ടിൽ വിളിച്ചു കരഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തു. പിന്നാലെ, ഇതിനെല്ലാമുള്ള മറുപടിയുമായിട്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു. എപ്പോഴും തനിക്ക് കരഞ്ഞുകൊണ്ടിരിക്കാനാകില്ലല്ലോ എന്ന് വീഡിയോയിൽ രേണു ചോദിക്കുന്നു.

''ഇന്നലെ കരച്ചിൽ ഇന്ന് കൂത്ത് അല്ലെങ്കിൽ ഡാൻസ് എന്നൊക്കെ ചിലർ പറയുന്നു. ശരിയാണ്. എന്നും നമുക്ക് കരഞ്ഞിരിക്കാൻ പറ്റില്ല. എന്നും കരഞ്ഞുകൊണ്ടിരുന്നിരുന്നെങ്കിൽ ഞാൻ ഈ ലോകത്ത് നിന്നും നഷ്ടമായേനെ. പൊരുതി മുന്നോട്ട് പോകുന്ന വ്യക്തിയാണ് ‍ഞാൻ. നിങ്ങൾ കളിയാക്കി പറഞ്ഞോളൂ. എനിക്ക് അതൊന്നും വിഷയമല്ല. എന്നെ സ്നേഹിക്കുന്നവർക്ക് പക്ഷെ അത് മനസിലാക്കി കൊടുക്കണം, ഇന്നലെ കരഞ്ഞതിനെ കുറിച്ച്.

ജൂൺ അഞ്ചിന് ഞാൻ കരഞ്ഞു. കാരണം ഇന്നലെ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. വീ‍ഡ‍ിയോ കോൾ ചെയ്തപ്പോൾ എന്റെ മനസിന്റെ വിഷമം കരഞ്ഞ് ഞാൻ തീർത്തു. എന്ന് കരുതി മൂന്ന് വർഷം മുമ്പുള്ള ജൂൺ അഞ്ച് മുതൽ ഇന്ന് വരെ ഞാൻ കരഞ്ഞ് കൊണ്ട് ഇരുന്നിരുന്നേൽ, മക്കളേ ഞാൻ വീട്ടിലിരുന്ന് കരയത്തേയുള്ളൂ. എനിക്ക് അതിന്റെ ആവശ്യമില്ല. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എനിക്കൊരു മകനുണ്ട്. മക്കളുണ്ട്. കുഞ്ഞ് മോനുണ്ട്. വീട്ടുകാരുണ്ട്. അവർക്ക് വേണ്ടി ഞാൻ ചിരിച്ചേ പറ്റത്തുള്ളു. എന്നെപോലെ ഒരുപാട് പേരുണ്ട്. അവർക്കൊക്കെ വേണ്ടി ഞാൻ ജീവിച്ചെ പറ്റത്തുള്ളൂ. ഞാൻ ചിരിക്കും ഇനിയും ചിരിക്കും. എന്റെ സന്തോഷത്തിന് വേണ്ടി റീലും ചെയ്യും'', രേണു സുധി വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ നടിക്ക് മതം മാറാൻ 100 കോടി ഓഫർ' അത് സത്യം, മാധവിക്കുട്ടിക്ക് 20 കോടി: ആരോപണവുമായി വിജി തമ്പി
ഗീതു മോഹൻദാസ് ഇൻ ആക്ഷൻ: സംവിധായികയ്ക്ക് 'ടോക്സിക്' ടീമിന്റെ സർപ്രൈസ്