
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധിയും രംഗത്തെത്തിയിരുന്നു. തനിക്ക് 24 വയസുള്ളപ്പോഴാണ് ഒരു 11 കാരന്റെ അമ്മയായതെന്നും രേണു പറഞ്ഞിരുന്നു. താൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞിരുന്നു. വിവാദങ്ങളെക്കുറിച്ച് ഓൺലൈൻ മീഡിയകളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രേണു ഇപ്പോൾ.
''വിമർശനങ്ങളെക്കുറിച്ച് കുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നാൽ നമ്മൾ അവിടെ തളർന്ന് ഇരുന്ന് പോകും. മനുഷ്യനല്ലേ... ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയില്ലേ. ഫേക്ക് ഐഡിയിൽ നിന്നും മോശം കമന്റുകൾ വന്നാൽ ഒരു പരിധി കഴിയുമ്പോൾ ശക്തമായി പ്രതികരിക്കും. എല്ലാവരേയും പോലെ പലവിധ ഫീലിങ്സുള്ള ആളാണ് ഞാൻ. പല മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാകും മോശം കമന്റുകൾ വരുന്നത്. ഒറ്റപ്പെട്ടുവെന്ന തോന്നൽ എനിക്കില്ല. ഒരുപാട് ജനങ്ങൾ എനിക്കൊപ്പമുണ്ട്. പേഴ്സണലി നോക്കുകയാണെങ്കിൽ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുവെന്ന് തോന്നാറുണ്ട്'', രേണു പറഞ്ഞു.
വിവാഹം ഉണ്ടായാൽ മക്കളുടെ സമ്മതം ചോദിക്കുമോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. ''വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മുൻപ് ഞാൻ കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്. അന്ന് അവൻ പറഞ്ഞ മറുപടി അമ്മയുടെ ഇഷ്ടം എന്നാണ്. ഇനി വിവാഹം കഴിക്കണമെങ്കിൽ കിച്ചുവിന്റേയും ഇളയ മകന്റേയും സമ്മതം ഉണ്ടെങ്കിൽ മാത്രമാകുമോയെന്ന് ചോദിച്ചാൽ എനിക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ വിവാഹം കഴിക്കും. മക്കളുടെ സമ്മതം അതിന് ആവശ്യമില്ല. അവരല്ലല്ലോ, ഞാൻ അല്ലേ വിവാഹം കഴിക്കുന്നത്'', രേണു കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ