
കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന ആവശ്യവുമായി സിനിമാ-രാഷ്ട്രീയ രംഗത്തുള്ളവരും മറ്റ് സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം രംഗത്ത് എത്തുന്നുണ്ട്. പ്രത്യേകിച്ച് അമ്മമാർ. കുഞ്ഞിന്റെ മരണം തനിക്ക് സഹിക്കാനാവുന്നതിനും അപ്പുറമാണെന്ന് പറയുകയാണ് രേണു സുധി ഇപ്പോൾ.
"ഞാന്‍ രാവിലെ ആണ് ഒരു വാര്‍ത്ത അറിയുന്നത്. സ്വന്തം കുഞ്ഞിനെ ഒരമ്മ.. അമ്മയെന്ന് അവളെ വിളിക്കാന്‍ പറ്റില്ല. ഒരു സ്ത്രീയും രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് കൊന്നെന്നുള്ള വാര്‍ത്ത. ഇവര്‍ക്കൊക്കെ ഇതിന് എങ്ങനെ തോന്നുന്നു. ആ കുഞ്ഞിന്‍റെ വീഡിയോ ഞാന്‍ കണ്ടു. വാവയുടെ രണ്ട് കയ്യും ഒടിഞ്ഞിട്ട്.. എന്ത് വേദന തിന്നായിരിക്കും ആ കുഞ്ഞ് മരിച്ചത്. കുഞ്ഞിന്‍റെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രമെ ഉള്ളൂ. ഈ ക്രൂരകൃത്യം ചെയ്ത അവള്‍ക്കും അവനും ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടട്ടെ. ദൈവത്തിന്‍റെ കോടതിയില്‍ ഇവരെ എന്തായാലും വെറുതെ വിടത്തില്ല. അതെന്ത് വേദന എടുത്തായിരിക്കും മരിച്ചത്. എനിക്ക് സഹിക്കുന്നില്ല. എന്‍റെ ദൈവമേ.. ഇങ്ങനെ ഒരു ക്രൂരത ആര്‍ക്കും വരാതിരിക്കട്ടെ", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.
രേണുവിന്റെ വീഡിയോയ്ക്ക് പിന്നാലെ ശക്തമായ വിമർശനം ഉയരുകയാണ്. രേണു സുധിക്കെതിരെയാണ് വിമർശനം. "സ്വന്തം മക്കളേ നോക്കാത്ത രേണുവിന് ഇത് പറയാനുള്ള യോഗ്യതയില്ലെ"ന്നാണ് വിമർശകർ പറയുന്നത്. രേണുവിന്റെ വീഡിയോ അഭിനയമാണെന്നും വളരെ മോശമായ വാക്കുകളിലും രേണുവിനെതിരെ വിമർശന കമന്റുകൾ വരുന്നുണ്ട്. കിച്ചുവിനെ കുറിച്ചും ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ