
സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ ആളാണ് രേണു സുധി. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു, ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. ഇതിന്റെ പേരിലടക്കം വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളും രേണുവിനെ തേടി എത്തുന്നുണ്ട്. ആദ്യമൊക്കെ ഇത്തരം കമന്റുകൾ കണ്ട് വിഷമിച്ചിരുന്ന രേണു, ഇപ്പോൾ തിരികെ മറുപടി പറയാനും തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് രേണു സുധി.
ഇന്നിതാ രേണു സുധി അഭിനയിച്ചൊരു സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. വേര് എന്നാണ് ചിത്രത്തിന്റെ പേര്. നിലവിൽ സമൂഹത്തിൽ നടക്കുന്ന ലഹരി ഉപയോഗവും അത് വരുത്തിവയ്ക്കുന്ന വിനകളും പ്രമേയമായി എത്തുന്ന ചിത്രം യുട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഷാഹിദ് പുത്തനത്താണി ആണ് വേര് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചത്.
രേണു സുധിക്കൊപ്പം അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി, പ്രതീഷ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. റഫീഖ് നാദാപുരം ആണ് വേരിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അസ്ലാം ആണ് സഹ സംവിധാനം. നിർമ്മാതാവ്: മാസ് പ്രൊഡക്ഷൻ, കഥ: റഫീഖ് നാദാപുരം, അസി ഡയറക്ടർ: അസ്‌ലാം, ക്യാമറ: നവാസ് ന്യൂസ്, സമീർ വികെഡി, അലി കല്ലിങ്കൽ, ഡിസൈനും കട്ട്‌സും: യുഎസ്മാൻ ഒമർ, പ്രൊ:കൺട്രോളർ: മഹമൂദ് കല്ലിക്കണ്ടി, അസോസിയേറ്റ് ഡയറക്ടർ: അൻവർ സി തൃശൂർ, മേക്കപ്പ്: ബിജു അഷ്‌റഫ്, എംആർ ഉദയൻ (ഖത്തർ), പ്രൊ: മാനേജർ: അൽ മുബാറക് പാങ്ങോട്, കാസ്റ്റിംഗ് ഡയറക്ടർ: മുബാഷിർ കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ: മുബാഷിർ കണ്ണൂർ, ബാനർ: മാസ് പ്രൊഡക്ഷൻ, ആലാപനം: അലി വടകര, സ്റ്റണ്ട്: മഹമൂദ് കല്ലിക്കണ്ടി, എഡിറ്റ് ലാബ്: ഒമർ എഫ്എക്സ് പിജിഡിഐ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഒരു മണിക്കൂർ 56 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.