
അടുത്തിടെ ആയിരുന്നു അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണുവിന് ബ്രെസ്റ്റ് കാൻസർ ആണെന്നും ചികിത്സ ആരംഭിച്ചെന്നും താരം സ്വയം വെളിപ്പെടുത്തിയത്. ഇതിനിടെ, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു രേണുവിനെ കാണാൻ പോകാത്തതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദവും ചർച്ചകളും നടന്നിരുന്നു. കിച്ചു കാണാൻ വരാത്തതിനെ കുറിച്ചും ആദ്യ കീമോ ചെയ്തതിന്റെ വേദനയും അനുഭവങ്ങളുമെല്ലാം രേണുവും പങ്കുവെയ്ക്കാറുണ്ട്. കാൻസർ ചികിൽസക്കിടയിലും ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക്‌തർക്കങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണുവിന്റെ പിതാവ് തങ്കച്ചൻ.
''രേണുവിന്റെ അസുഖം മാറണമെന്ന ഒറ്റ പ്രാർത്ഥന മാത്രമേയുള്ളൂ. ആ ഒരൊറ്റ ആഗ്രഹമേയുള്ളൂ. മറ്റൊന്നും ചിന്തിക്കുന്നില്ല. ഒരാൾ തല്ലാൻ വന്നാലും ഞങ്ങൾ തിരിച്ചൊന്നും പറയാനുള്ള അവസ്ഥയിലല്ല. അസുഖം മാറണമെന്ന ഒറ്റ കാര്യം മാത്രമാണ് ചിന്തിക്കുന്നത്. സോഷ്യൽ മീഡിയയിലെ വിവാദങ്ങൾ കാര്യമാക്കുന്നില്ല.
കഴിഞ്ഞതെല്ലാം കഴിഞ്ഞു. കിച്ചുവിനോട് ദേഷ്യമോ വിഷമമോ ഇല്ല. അവൻ ഒരു പയ്യനാണ്. ലോക പരിചയം കുറവാണ്. അവൻ നല്ല രീതിയിൽ ജീവിക്കട്ടെ. എല്ലാ ഐശ്വര്യവും അവന് ഉണ്ടാകട്ടെ.. റിതപ്പന്റെ ചേട്ടനല്ലേ. ഞങ്ങൾക്കവനെ കുറ്റം പറയാൻ പറ്റുമോ. ഒരിക്കലും പറയില്ല. കിച്ചു വിളിക്കാറില്ല. ഞങ്ങളും വിളിക്കാറില്ല. റിതപ്പനെ വിളിക്കണമെന്ന് അവൻ മുമ്പ് വന്ന് പോയപ്പോൾ ഞാൻ പറഞ്ഞിരുന്നു. വിളിക്കാമെന്ന് പറഞ്ഞു. പക്ഷേ വിളിച്ചില്ല'', എന്നാണ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തങ്കച്ചൻ പറയുന്നത്.
''അമ്മക്ക് അസുഖം ആണിപ്പോൾ. അസുഖം മാറട്ടെ എന്ന പ്രാർത്ഥനയിലാണ് ഞാനും. കാണാൻ പോയിരുന്നു. കാണാൻ പറ്റിയില്ല'', എന്നാണ് അടുത്തിടെ രേണുവിനെക്കുറിച്ചുള്ള ചോദ്യത്തിന് കിച്ചു പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ