ഒരുങ്ങുന്നത് മോഹൻലാലിന്റെ മാസ് എന്റർടെയ്നർ; 'എമ്പുരാന്' 2023 പകുതിയോടെ ആരംഭം ?

Published : Oct 17, 2022, 12:57 PM ISTUpdated : Oct 17, 2022, 01:05 PM IST
ഒരുങ്ങുന്നത് മോഹൻലാലിന്റെ മാസ് എന്റർടെയ്നർ; 'എമ്പുരാന്' 2023 പകുതിയോടെ ആരംഭം ?

Synopsis

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'.

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ലൂസിഫർ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രം 2023 പകുതിയോടെ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എമ്പുരാന്റെ ചിത്രീകരണം പൂർണമായും വിദേശത്തായിരിക്കുമെന്നും ഇവർ പറയുന്നു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെ തിയറ്ററുകളിൽ എത്തുമെന്നും ട്വീറ്റിൽ പറഞ്ഞിരിക്കുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

ഈ വർഷം ഓ​ഗസ്റ്റിൽ ആയിരുന്നു എമ്പുരാന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോള്‍ ആസ്വദിക്കാനായാല്‍ സന്തോഷമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാ​ഷകളിലും എമ്പുരാൻ റിലീസ് ചെയ്യുമെന്നും പ്രഖ്യാപന വേളയിൽ ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. 

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. അടുത്തിടെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസ് ചെയ്തത്. ​ഗോഡ് ഫാദർ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേർന്നാണ്. 

സിമ്പുവിന്റെ നായിക കീർത്തി സുരേഷ് ? കെജിഎഫ് നിർമാതാക്കളുടെ സുധ കൊങ്കര ചിത്രം വരുന്നു

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്