
സിമ്പുവിന്റെ നായികയാകാൻ നടി കീർത്തി സുരേഷ്. സംവിധായിക സുധ കൊങ്കരയും കെജിഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇരുവരും നായികാ- നായകന്മാർ ആകുന്നതെന്നാണ് ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇതാദ്യമായാണ് കീർത്തിയും സിമ്പുവും ഒന്നിക്കുന്നത്. എന്നാൽ ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ഏതാനും നാളുകൾക്ക് മുമ്പ് സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ഹോംബാലെ ഫിലിംസ് പ്രഖ്യാപന വേളയിൽ കുറിച്ചത്.
സൂരറൈ പോട്ര് എന്ന ചിത്രമാണ് സുധാ കൊങ്കരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സൂര്യ നായകനായി എത്തിയ ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികയായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അപർണയും സൂര്യയും അർഹരായിരുന്നു. എയര്‍ ഡെക്കാന്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂരറൈ പോട്ര് ഒരുക്കിയത്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
'എന്നെ വേറെ ആര് വിശ്വസിക്കും '; സൂര്യയെ നായകനാക്കി സിനിമ ചെയ്യുമെന്ന് കാർത്തി
അതേസമയം, കമൽഹാസനൊപ്പം സിമ്പു അഭിനയിക്കുന്നുവെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരുവർക്കും ഒപ്പം മമ്മൂട്ടിയും ഉണ്ടാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 'കൊറോണ കുമാർ'എന്ന ചിത്രമാണ് സിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഒരു ചിത്രം. ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കിട്പ്രഭുവിന്‍റെ മാനാട് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'മാനാട്'. 'അബ്‍ദുള്‍ ഖാലിഖ്' എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ എസ് ജെ സൂര്യയാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ