
കിംഗ് ഖാൻ ഷാരൂഖിന്റെ മകൻ അബ്രഹാം ആണ് ഇപ്പോൾ ബോളിവുഡിന്റെ ചർച്ചാ വിഷയം. തായ്‌കൊണ്ടോ മത്സരത്തിൽ വിജയി ആയ അബ്രഹാമിന് ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഞായറാഴ്‌ച ആയിരുന്നു തായ്കൊണ്ടോ അക്കാദമിയിൽ മത്സരങ്ങൾ നടന്നത്.
നിരവധി കുട്ടികൾ പങ്കെടുത്ത മത്സരം കാണാനായി ഷാരൂഖാൻ സകൂടുംബം ആണ് എത്തിയത്. വിജയി ആയ അബ്രഹാമിനെ മെഡൽ അണിയിക്കുകയും സ്നേഹ ചുംബനം നൽകുകയും ചെയ്യുന്ന ഷാരൂഖിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. മുൻപ് ആര്യൻ ഖാനും സുഹാനയും തായ്കൊണ്ടോ അഭ്യസിച്ചത് ഈ അക്കൗദമിയിൽ ആയിരുന്നു. കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികളുടെ മകൻ തൈമൂർ, കരിഷ്മ കപൂറിന്റെ മകൻ വിയാൻ എന്നിവരും മത്സരത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, ജവാൻ എന്ന സിനിമയാണ് അടുത്തിടെ ഷാരൂഖ് ഖാൻ പൂർത്തി ആക്കിയത്. അറ്റ്‍ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര ആണ് നായിക. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് തീയതി 2023 ജൂണ്‍ രണ്ട് ആണ്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം.
'എന്നെ വേറെ ആര് വിശ്വസിക്കും '; സൂര്യയെ നായകനാക്കി സിനിമ ചെയ്യുമെന്ന് കാർത്തി
ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ ഒരു ചിത്രം റിലീസ് ചെയ്‍തത് 2018ലാണ്. 'സീറോ'യായിരുന്നു ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. പത്താൻ എന്ന ചിത്രവും ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദീപികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 2023 ജനുവരി 25ന് തിയേറ്ററുകളിൽ ചിത്രമെത്തും.