1000കോടിയിലേക്ക് പഠാൻ; ഷാരൂഖിനൊപ്പം 'ജവാനി'ൽ അല്ലു അർജുനും, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം

Published : Feb 13, 2023, 02:39 PM ISTUpdated : Feb 13, 2023, 02:45 PM IST
1000കോടിയിലേക്ക് പഠാൻ; ഷാരൂഖിനൊപ്പം 'ജവാനി'ൽ അല്ലു അർജുനും, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം

Synopsis

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ട് ആണ്.

ഠാൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ 'ജവാനു'മായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുകയാണ്. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഭാഷാഭേദമെന്യെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ജവാനിൽ തെന്നിന്ത്യൻ സൂപ്പർ താരവും പ്രധാന വേഷത്തിൽ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

തെലുങ്ക് സ്റ്റൈലിഷ് ആക്ടർ അല്ലു അർജുൻ ജവാനിൽ എത്തുന്നുവെന്നാണ് റിപ്പോർട്ട്. അതിഥി വേഷത്തിൽ അഭിനയിക്കാന്‍ ആറ്റ്ലി, അല്ലു അർജുനെ സമീപിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അല്ലുവിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ എന്നും വിവരമുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അല്ലു അർജുന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരിക്കും ജവാൻ. 

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ട് ആണ്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 

'ഇത് ഭീരുത്വം, ഈ തരംതാണ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നേരിടാൻ തയ്യാർ'; 'പള്ളിമണി' പോസ്റ്റർ കീറിയതിൽ ശ്വേത

അതേസമയം, 1000കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് പഠാന്‍. ജനുവരി 25നാണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ റിലീസ് ചെയ്തത്. നാല് വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസ് കീഴടക്കിയിരുന്നു. 2018-ൽ പുറത്തിറങ്ങിയ  സീറോ ആയിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ഒടുവിലത്തെ ചിത്രം. ബ്രഹ്മാസ്ത്രയില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍