'ഇത് ഭീരുത്വം, ഈ തരംതാണ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നേരിടാൻ തയ്യാർ'; 'പള്ളിമണി' പോസ്റ്റർ കീറിയതിൽ ശ്വേത

Published : Feb 13, 2023, 01:52 PM ISTUpdated : Feb 13, 2023, 01:55 PM IST
'ഇത് ഭീരുത്വം, ഈ തരംതാണ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നേരിടാൻ തയ്യാർ'; 'പള്ളിമണി' പോസ്റ്റർ കീറിയതിൽ ശ്വേത

Synopsis

തിരുവനന്തപുരത്ത് ചുവരിൽ പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്റർ കീറിയ നിലയിൽ കണ്ടെത്തിയെന്നും ഇത് നികൃഷ്ടമായ പ്രവർത്തിയാണെന്നും ശ്വേത പറയുന്നു.

ടി നിത്യ ദാസ് ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് പള്ളിമണി. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നടി ശ്വേതാ മേനോനും പള്ളിമണിയിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്വേത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷ് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്റർ കീറിയ നിലയിൽ കണ്ടെത്തിയെന്നും ഇത് നികൃഷ്ടമായ പ്രവർത്തിയാണെന്നും ശ്വേത പറയുന്നു. കീറിയ പോസ്റ്ററിന്റെ ഫോട്ടോ സഹിതം ആണ് നടിയുടെ പോസ്റ്റ്. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് മനസ്സിലാക്കുന്നുവെന്നും എന്നാൽ താൻ ഉള്ളത് കൊണ്ട് ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്നും ശ്വേത പറഞ്ഞു. 

"അടുത്തിടെ, തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ കീറിക്കളഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണ്. ഒരു നവാഗത സംവിധായകന്റെയും നവാഗത നിർമ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാർഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിനുപകരം, ഈ തരംതാണ പ്രവർത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാൻ ഞാൻ തയ്യാറാണ്", എന്നായിരുന്നു ശ്വേതയുടെ വാക്കുകൾ. 

ഫെബ്രുവരി 17ന് ആണ് പള്ളിമണിയുടെ റിലീസ്. സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ കുമ്പഴയാണ്.  നടൻ കൈലാഷും ചിത്രത്തിൽ‌ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.  അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

'ആശ്ചര്യജനകമായ പ്രകടനം, ആ ബ്രില്യൻസിൽ എത്താൻ പറ്റുമോന്നറിയില്ല'; ജ്യോതികയെ പ്രശംസിച്ച് കങ്കണ

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'