നിലപാടിൽ ഉറച്ച് ടീം കാന്തര; വരാഹ രൂപം ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി

Published : Feb 13, 2023, 01:46 PM IST
നിലപാടിൽ ഉറച്ച് ടീം കാന്തര; വരാഹ രൂപം  ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി

Synopsis

കാന്താര സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച താരം. തങ്ങളുടെ കാര്യങ്ങളെല്ലാം പോലീസിനോട് ചോദ്യം ചെയ്യലില്‍ വിവരിച്ചതായും അറിയിച്ചു. 

കോഴിക്കോട്: കാന്താര സിനിമയിലെ വരാഹരൂപം ഗാനം കോപ്പിയല്ലെന്ന നിലപാടില്‍ ഉറച്ച് ഉറച്ച് കാന്തര സിനിമയുടെ അണിയറക്കാര്‍. വരാഹരൂപം കോപ്പി അല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ  ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ അടക്കം സ്വാഭാവിക നടപടികളാണെന്നും. വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

കാന്താര സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച താരം. തങ്ങളുടെ കാര്യങ്ങളെല്ലാം പോലീസിനോട് ചോദ്യം ചെയ്യലില്‍ വിവരിച്ചതായും അറിയിച്ചു. 

ന്താര സിനിമയുടെ ഗാനത്തിന്‍റെ പകര്‍പ്പാവകാശ കേസില്‍ എതിര്‍കക്ഷികളായ സിനിമയുടെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ ഇന്നും കോഴിക്കോട് ചോദ്യം ചെയ്യലിന് ഹാജറായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രാവിലെ ഹാജരാകാനായിരുന്നു ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇന്നലെയും ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നു. കേസില്‍ ഉപാധികളോടെ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗന്ദൂരിനും ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.  

തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലായിരുന്നു  ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്. കാന്താര സിനിമയിലെ 'വരാഹരൂപം' എന്ന ഗാനത്തിന്‍റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍റ് ചിട്ടപ്പെടുത്തിയ  'നവരസം'  എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നായിരുന്നു ആരോപണം. 

വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്ജും  'നവരസം'  ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയും കോഴിക്കോട് ടൌണ്‍ പൊലീസില്‍ കാന്താര സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ പരാതി നല്‍കുകയായിരുന്നു.

'വരാഹരൂപം' ഉള്‍പ്പെട്ട 'കാന്താര' സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതിയുടെ നടപടി.

 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും എത്തിയിരുന്നു. 

'കാന്താര'യും തൈക്കുടം ബ്രിഡ്‍ജും: ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി ജാമ്യവ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍