
ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നുവെന്ന വിവരം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. വൻ വാർത്താ പ്രാധാന്യവും ഇതിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ വേർപിരിഞ്ഞ് മാസങ്ങൾക്കിപ്പുറം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എത്തിയതോടെ തീരുമാനം മാറ്റിയതെന്നാണ് സൂചന. രജനികാന്ത് അടക്കമുള്ളവർ വിഷയത്തിൽ നിരന്തരമായി ചർച്ച നടത്തിയിരുന്നുവെന്നും അവരുടെ ഉപദേശപ്രകാരം ഇരുവരും അനുകൂലമായ തീരുമാനം എടുക്കുകയായിരുന്നുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ വൈകാതെ തന്നെ വ്യക്തത വരുമെന്നാണ് കരുതുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നു.
അടുത്തിടെ ധനുഷും ഐശ്വര്യയും മക്കൾക്ക് വേണ്ടി ഒന്നിച്ചെത്തിയ ചിത്രങ്ങൾ വൈറലായിരുന്നു. മക്കൾ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്. വിവാഹമോചന ശേഷം ഇരുവരും ആദ്യമായി പൊതുവേദിയിൽ എത്തിയതെന്ന പ്രത്യേകതയും ഈ പരിപാടിക്ക് ഉണ്ടായിരുന്നു.
'രാവണന്‍ മുഗളന്‍മാരെപ്പോലെ': 'ആദിപുരുഷ്' വിമർശനങ്ങളിൽ 'രാമായണ'ത്തിലെ സീത
2004 നവംബര്‍ 18നായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും വേർപിരിയൽ കുറിപ്പില്‍ പറഞ്ഞിരുന്നു.
ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യൂദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ