ഡെഡിക്കേഷന്റെ എക്സ്ട്രീം ലെവൽ, മേക്കപ്പിന് ദിവസവും 4 മണിക്കൂർ; 'സേനാപതി'യുടെ ഒരുക്കങ്ങൾ

Published : Jul 14, 2023, 05:31 PM ISTUpdated : Jul 14, 2023, 05:33 PM IST
ഡെഡിക്കേഷന്റെ എക്സ്ട്രീം ലെവൽ, മേക്കപ്പിന് ദിവസവും 4 മണിക്കൂർ; 'സേനാപതി'യുടെ ഒരുക്കങ്ങൾ

Synopsis

90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്.

ഥാപാത്രങ്ങൾക്കായി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാതാരങ്ങൾ. അതിൽ പ്രധാനിയാണ് ഉലകനായകൻ കമൽഹാസൻ എന്ന് പറയുന്നതിൽ തെറ്റില്ലതാനും. അദ്ദേഹം തന്റെ പല സിനിമൾക്കും എടുക്കുന്ന ഡെഡിക്കേഷനുകൾ അത്രത്തോളമാണ്. അവ്വൈ ഷൺമുഖി, ആളവന്താൻ, അപ്പുരാജ, അഭയ്, ദശാവതാരം, വിശ്വരൂപം തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. വരാനിരിക്കുന്ന ഇന്ത്യൻ 2വിനായും വലിയ മേക്കോവർ ആണ് കമൽഹാസൻ നടത്തുന്നത്. 

90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. ഈ കഥാപാത്രത്തിനായി മേക്കപ്പ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും മാത്രമായി നടൻ ദിവസവും 7 മണിക്കൂറോളം ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്. 

രാവിലെ ഒൻപത് മണിക്ക് ഷൂട്ടിം​ഗ് ആരംഭിക്കുന്ന ദിവസങ്ങൾ പുലർച്ചെ 5 മണിക്ക് നടന്റെ മേക്കപ്പ് ആരംഭിക്കും എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മേക്കപ്പ് നീക്കം ചെയ്യാനും മണിക്കൂറുകൾ എടുക്കും. എന്നാൽ തന്നെയും പരാതികളൊന്നുമില്ലാതെ അർപ്പണ ബോധത്തോടെയുള്ള സഹകരണമാണ് കമൽഹാസനെ വ്യത്യസ്തനാക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. 

'സ്വഭാവം വച്ച് നോക്കിയാൽ ഞാൻ പക്കാ കമ്യൂണിസ്റ്റുകാരനാ..'; അഖിൽ മാരാർ

കമല്‍ഹാസൻ-ശങ്കര്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് 'ഇന്ത്യൻ'. കമൽഹാസൻ ഇരട്ടവേഷങ്ങളിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. മാത്രമല്ല മരണത്തിനു മുന്‍പ് നടൻ ഏതാനും രം​ഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വേഷം ചെയ്യുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്. 2019ലാണ് 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം ആരംഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു