കാർത്തി നായകനാകുന്ന മാസ് ആക്ഷൻ എന്റർടെയ്നർ സർദാർ ഒക്ടോബര്‍ 21ന് തിയറ്ററുകളിൽ എത്തും.

സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. സഹോദരന് മാത്രമെ തന്നെ മനസിലാക്കാൻ സാധിക്കുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുക എന്നത് തന്റെ വലിയൊരു ആ​ഗ്രഹമാണെന്നും കാർത്തി പറഞ്ഞു. സർദാർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തി. 

'വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത് ? എന്നെ സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത് അണ്ണനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അനായാസം കഥാപാത്രമാകുകയും കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന നടനാണ് സൂര്യ. സംവിധാന സഹായിയായി തുടങ്ങിയ കാലം മുതൽ ചേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ മോഹമാണ്. എന്നെ നന്നായി മനസിലാക്കാൻ അദ്ദേഹത്തിനാകും. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ എളുപ്പമായിരിക്കും. എനിക്ക് സംശയം തോന്നിയാൽ പോലും അദ്ദേഹം അത് നന്നായി മനസിലാക്കും', എന്നാണ് കാർത്തി പറഞ്ഞത്. തന്റെ ആദ്യ സംവിധാന സംരംഭം ഉടൻ ഉണ്ടാകുമെന്നും കൃത്യമായ പദ്ധതി നിലവിൽ മനസിൽ ഇല്ലെന്നും കാർത്തി വ്യക്തമാക്കി. 

ഇത് ഇൻസ്പെക്ടർ വിജയ് പ്രകാശിന്റെ ആറാട്ട് ; കാർത്തി ചിത്രം 'സർദാർ' ട്രെയിലർ എത്തി

അതേസമയം, കാർത്തി നായകനാകുന്ന മാസ് ആക്ഷൻ എന്റർടെയ്നർ സർദാർ ഒക്ടോബര്‍ 21ന് തിയറ്ററുകളിൽ എത്തും. പിഎസ് മിത്രന്‍ ആണ് സർദാർ സംവിധാനം ചെയ്യുന്നത്. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്നത്. കാർത്തി വ്യത്യസ്ത ​ഗെറ്റപ്പിലെത്തിയ സർദാറിലെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

Sardar Official Trailer | Karthi, RaashiiKhanna | GV Prakash Kumar | P.S Mithran