Latest Videos

തിയറ്ററുകളിൽ അടിപതറി 'കോബ്ര'; വിക്രം ചിത്രം ഈ മാസം ഒടിടിയിൽ !

By Web TeamFirst Published Sep 16, 2022, 8:41 AM IST
Highlights

മൂന്ന് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ ഓ​ഗസ്റ്റ് 31നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിക്രം ചിത്രമാണ് 'കോബ്ര'. മൂന്ന് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ ഓ​ഗസ്റ്റ് 31നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിലും തിയറ്ററുകളിലും വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഈ അവസരത്തിൽ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. 

സെപ്റ്റംബർ 23ന് കോബ്ര ഒടിടിയിൽ എത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, 23ന് പകരം ഈ മാസം 30ന് ഡിജിറ്റൽ റിലീസ് ചെയ്യുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോ​ഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. അതേസമയം, ഒക്ടോബറിൽ ‘കോബ്ര’ ടെലിവിഷൻ പ്രീമിയർ നടത്തുമെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിവസം മുതൽ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരാഴ്ചത്തെ ചിത്രത്തിന്‍റെ ആ​ഗോള ​ഗ്രോസ് 63.5 കോടിയാണ്. ഇതില്‍ 1.87 മില്യണ്‍ ഡോളര്‍ വിദേശ കളക്ഷനും ബാക്കിയുള്ളത് ഇന്ത്യയില്‍ നിന്ന് ലഭിച്ചതുമാണ്. തമിഴ്നാട്ടില്‍ നിന്നാണ് ചിത്രത്തിന് ലഭിച്ച കളക്ഷനില്‍ വലിയൊരു പങ്കും എത്തിയിരിക്കുന്നത്. 28.78 കോടിയാണ് തമിഴ്നാട് കളക്ഷന്‍. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വെറും 65 ലക്ഷം മാത്രമാണ് നേടാനായത്. 90 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് എന്നാണ് റിപ്പോർട്ടുകൾ. 

'ചിലർ എന്നെ കുറിച്ച് മോശമായി എഴുതി, സിനിമയ്ക്ക് കൊള്ളാത്തവനാണെന്ന് പറഞ്ഞു': ദുല്‍ഖര്‍

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തുവാണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

click me!