റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! ഒടുവിൽ ധ്രുവനച്ചത്തിരം ഇറക്കി വിടാൻ ​ഗൗതം മേനോൻ?

Published : Mar 02, 2025, 05:38 PM ISTUpdated : Mar 02, 2025, 05:48 PM IST
റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! ഒടുവിൽ ധ്രുവനച്ചത്തിരം ഇറക്കി വിടാൻ ​ഗൗതം മേനോൻ?

Synopsis

ധ്രുവനച്ചത്തിരത്തിന്  ഗൗതം വാസുദേവ് മേനോൻ ആണ് രചനയും നിർവഹിച്ചിരിക്കുന്നത്.

ഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാ ലോകവും സിനിമാസ്വാദകരും ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. 'ധ്രുവനച്ചത്തിരം'. വിക്രമിനെ നായകനാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ധ്രുവനച്ചത്തിരം. പലപ്പോഴും റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ അവ മാറ്റേണ്ടി വന്നിരുന്നു. ഏറ്റവും ഒടുവിൽ 2023 നവംബറിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്. എന്നാൽ അവസാന നിമിഷത്തിൽ ഇതും മാറ്റി. ധ്രുവനച്ചത്തിരം റിലീസ് എപ്പോഴാണെന്ന് പലപ്പോഴും ​ഗൗതം മേനോനോട് പ്രേക്ഷകർ ചോദിക്കാറുമുണ്ട്. എന്നാൽ അവയ്ക്കൊന്നും അത്രകണ്ട് മറുപടി നൽകാൻ അദ്ദേഹം തയ്യാറായിട്ടുമില്ല. 

ഇപ്പോഴിതാ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഒരുങ്ങിന്നുവെന്നാണ് പുതിയ വിവരം. റിപ്പോർട്ടുകൾ പ്രകാരം മെയ് 1ന് ധ്രുവനച്ചത്തിരം തിയറ്ററുകളിൽ എത്തും. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എന്നാൽ പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള കേരളത്തിലെ ട്രേഡ് അനലിസ്റ്റുകളെ ഉദ്ദരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പുറത്തുവന്നിതിന് പിന്നാലെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. എന്തായാലും ധ്രുവനച്ചത്തിരം എപ്പോൾ റിലീസ് ചെയ്യുമെന്ന് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. 

2013ൽ ആണ് ധ്രുവനച്ചത്തിരം എന്ന സിനിമ വരുന്നുവെന്ന ചർച്ചകൾ ആരംഭിച്ചത്. പിന്നാലെ 2016ൽ ഷൂട്ടിം​ഗ് ആരംഭിച്ചു. ഇതിനിടയിൽ പല കാരണങ്ങളാണ് ഷൂട്ടിം​ഗ് മാറ്റി വയ്ക്കേണ്ടിയും വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണിതെന്നാണ് വിവരം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒൻപത് വർഷങ്ങൾക്കിപ്പുറമാണ് ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. 

'അന്നിത് പറഞ്ഞപ്പോൾ തന്ത വൈബെന്ന്, ആ വൈബിലേക്ക് മാറേണ്ട സമയമായി'; ദേവനന്ദയുടെ പോസ്റ്റ്

ധ്രുവനച്ചത്തിരത്തിന്  ഗൗതം വാസുദേവ് മേനോൻ ആണ് രചനയും നിർവഹിച്ചിരിക്കുന്നത്. വിനായകൻ ആണ് വില്ലൻ വേഷത്തിൽ എത്തുക. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ധ്രുവനച്ചത്തിരം ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡൊമനിക് ലേഡീസ് ആന്റ് പേഴ്സ് എന്ന ചിത്രമാണ് ​ഗൗതം മേനോന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടി ആയിരുന്നു നായകൻ. വരാഹം, ബസൂക്ക തുടങ്ങിയ മലയാളം സിനിമകളിൽ അദ്ദേഹം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം