
കേരളത്തിൽ ഓരോ ദിവസം കഴിയുന്തോറും അതിക്രമങ്ങളുടെ വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇവയെല്ലാം കണ്ടും കേട്ടും വിറങ്ങലിച്ചിരിക്കുകയാണ് മലയാളികള്‍. ഇതുമായി ബന്ധപ്പെട്ട് സോഷ്യലിടങ്ങളിൽ പോസ്റ്റുകളും അഭിപ്രായ വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തതവസരത്തിൽ ബാലതാര ദേവനന്ദയുടെ ഇൻസ്റ്റാഗ്രാമിൽ വന്ന പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്.
മുൻപൊരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾക്കൊപ്പമാണ് പോസ്റ്റ്. താരത്തിന്റെ അച്ഛന്റെ വാക്കുകളാണ് വീഡിയോയിൽ. സ്ട്രിക്ട് ആണോന്ന ചോദ്യത്തിന്, 'സ്ട്രിക്ട് ആയിട്ട് തന്നെയാണ് ഞങ്ങൾ അവളരെ വളർത്തുന്നത്. ഞങ്ങൾ എപ്പോഴും ദേവുന്റടുത്ത് പറയും ഒരാളെ ഉള്ളൂ എന്നതിൽ കാര്യമില്ല. ഒരാളെ ഉള്ളൂവെങ്കിലും സമൂഹത്തിൽ ഉപകാരപ്പെടുന്നൊരാളായി വളരണം', എന്നാണ് ദേവനന്ദയുടെ അച്ഛൻ പറഞ്ഞത്.
ഈ വീഡിയോയ്ക്ക് ഒപ്പം, 'ഒരു വർഷം മുൻപ് ഈ ഇന്റർവ്യൂ കൊടുത്തപ്പോൾ ഒരുപാട് പേര് പറഞ്ഞു തന്ത വൈബ്ന്ന്, ഇപ്പോൾ കുറച്ചു ദിവസം ആയി കാണുന്ന / കേൾക്കുന്ന കുട്ടികളുടെ ന്യൂസ് കേൾക്കുമ്പോൾ മനസ്സിൽ ആകുന്നു, ഈ തന്ത വൈബിലേക്ക് രക്ഷിതാക്കൾ മാറേണ്ട സമയം ആയി എന്ന്', എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റ് ചെയ്തു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സപ്പോർട്ട് ചെയ്തു കൊണ്ടാണ് ഓരോ കമന്റുകളും.
അതേസമയം, സുമതി വളവ് എന്ന ചിത്രത്തിലാണ് ദേവനന്ദ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മാളികപ്പുറം ടീം വീണ്ടും എത്തുന്ന ചിത്രം മെയ് 8ന് തിയറ്ററുകളില്‍ എത്തും. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. രഞ്ജിൻ രാജിന്‍റേതാണ് സംഗീത സംവിധാനം. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ