
ഹൈദരാബാദ്: വെങ്കിടേഷ് ദഗ്ഗുബാട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച സംക്രാന്തികി വാസ്തുനം 2025 ജനുവരി 14 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസിൽ വൻ കുതിപ്പിന് ശേഷം, ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. സീ 5 ലാണ് ചിത്രം ഒടിടി റിലീസ് ചെയ്തിരിക്കുന്നത്.
ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം മികച്ച വ്യൂവര്‍ഷിപ്പിലേക്കാണ് എന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹനു-മാൻ, ആർആർആർ എന്നിവയുടെ മുൻ റെക്കോർഡുകൾ മറികടന്ന് ചിത്രം ചരിത്രം സൃഷ്ടിച്ചതായി സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.
സീ5 ല്‍ 100 ദശലക്ഷം സ്ട്രീമിംഗ് മിനിറ്റുകള്‍ ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന സിനിമയായി സംക്രാന്തികി വാസ്തുനം മാറി, വെറും 12 മണിക്കൂറിനുള്ളിൽ ഈ നാഴികക്കല്ല് ചിത്രം കൈവരിച്ചു. 12 മണിക്കൂറില്‍ 1.3 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ചിത്രത്തിന് പ്ലാറ്റ്ഫോമില്‍ ലഭിച്ചത്.
27 കോടി രൂപയാണ് സംക്രാന്തികി വാസ്തുനം വഴി നിര്‍മ്മാതാവിന് ലഭിച്ചത് എന്നാണ് വിവരം. സംക്രാന്തികി വസ്തൂനം എന്ന ചിത്രം വെങ്കിടേഷ് ദഗ്ഗുബാട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു ആക്ഷൻ-കോമഡി ചിത്രമാണ്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ വൈ ഡി രാജു ഭാര്യയോടൊപ്പം ഒരു ഗ്രാമത്തിൽ സുഖകരമായ ജീവിതം നയിക്കുന്നു.
ഒരു വലിയ തട്ടിക്കൊണ്ടുപോകൽ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥയായ മുൻ കാമുകി രാജുവിന്‍റെ സഹായം തേടുന്നു. കേസില്‍ സഹായിക്കാന്‍ രാജു ഇറങ്ങുന്നു. എന്നാല്‍ ഭര്‍ത്താവിനെ സംശയിക്കുന്ന ഐശ്വര്യ രാജേഷ് അഭിനയിക്കുന്ന വെങ്കിടേഷ് ദഗ്ഗുബാട്ടിയുടെ ഭാര്യയും ഒപ്പം ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന രസകരമായ കാര്യങ്ങളാണ് ചിത്രത്തില്‍.
വെങ്കിടേഷിനെ കൂടാതെ ഐശ്വര്യ രാജേഷും മീനാക്ഷി ചൗധരിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീനിവാസ റെഡ്ഡി, സായ് കുമാർ, ഉപേന്ദ്ര ലിമായെ, രഘു ബാബു, നരേഷ് തുടങ്ങി നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഴിഞ്ഞ സംക്രാന്തിക്ക് ഗെയിം ചേഞ്ചര്‍ ഡാകു മഹാരാജ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഇറങ്ങി അപ്രതീക്ഷിതമായി ടോളിവുഡ് ടോപ്പ് ഗ്രോസറായി മാറിയ ചിത്രമാണ് സംക്രാന്തികി വാസ്തുനം. ദില്‍ രാജു നിര്‍മ്മിച്ചതാണ് ചിത്രം.
'സായ് പല്ലവി മാജിക്കോ?' നാല് കോടി നേടിയാല്‍ ചരിത്രം കുറിക്കാൻ തണ്ടേല്‍