പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി; തിയറ്ററുകൾ ഭരിക്കാൻ 'കണ്ണൂർ സ്ക്വാഡ്' എത്തുന്നു

Published : Sep 02, 2023, 08:20 PM ISTUpdated : Sep 02, 2023, 08:21 PM IST
 പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി; തിയറ്ററുകൾ ഭരിക്കാൻ 'കണ്ണൂർ സ്ക്വാഡ്' എത്തുന്നു

Synopsis

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7ന് ടീസർ പുറത്തുവരുമെന്നും വിവരമുണ്ട്. 

ടൻ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് 'കണ്ണൂർ സ്ക്വാഡ്'. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കാണികളെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു മാസ് പ്രകടനം ആകും ചിത്രത്തിലേത് എന്നാണ് വിലയിരുത്തലുകൾ. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. 

സെപ്റ്റംബർ 28ന് 'കണ്ണൂർ സ്ക്വാഡ്' റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കേരളത്തിൽ മാത്രം 300 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നും വിവരമുണ്ട്. ഈ ഊഹാപോഹങ്ങൾക്കിടെ ഉടൻ തന്നെ ചിത്രത്തിന്റെ റിലീസ് വിവരം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7ന് ടീസർ പുറത്തുവരുമെന്നും വിവരമുണ്ട്. 

ഇക്കഴിഞ്ഞ ഏപ്രിൽ 7ന് 'കണ്ണൂർ സ്ക്വാഡിന് പാക്കപ്പ് പറഞ്ഞിരുന്നു. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്. വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. അമിത് ചക്കാലയ്ക്കൽ, ഷറഫുദ്ദീൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നവർ. 

'ഞാന്‍ ഹിന്ദുവാണ്, കരള്‍ തന്നത് ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീമാണ്; മതമല്ല സ്നേഹമേ വിജയിക്കൂ'

അതേസമയം, 'ഭ്രമയു​ഗം' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. രാഹുല്‍ സദാശിവന്‍  ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്.  ഒരു ദുര്‍മന്ത്രവാദിയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'