'ഒന്നിന് പകരം രണ്ട് മനോഹരമായ കുടുംബങ്ങൾ നൽകി അനുഗ്രഹിച്ചതിന് നന്ദി'; കുറിപ്പുമായി റിമി ടോമി

Web Desk   | CMS
Published : Nov 21, 2026, 03:11 PM IST
Rimi Tomy

Synopsis

കഴിഞ്ഞ ദിവസം തന്റെ വിവാഹ വീഡിയോയും റിമി യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.

അടുത്തിടെയായിരുന്നു മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ വിവാഹം. മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിനെയാണ് റിമി വിവാഹം ചെയ്തത്. മുംബൈയിലെ ഡോംബിവില്ലിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റിമി ടോമി പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

''രണ്ട് ഹൃദയങ്ങള്‍, രണ്ട് കുടുംബങ്ങള്‍, വലിയൊരു അനുഗ്രഹം! വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒത്തുചേരല്‍ മാത്രമല്ല. അത് രണ്ട് കുടുംബങ്ങള്‍ കൈകോര്‍ക്കുന്നതും, സ്‌നേഹം പങ്കുവെക്കുന്നതും, പരസ്പരം ചേര്‍ത്തുപിടിച്ച് ഒന്നായിത്തീരുന്നതുമാണ്. ഞങ്ങളുടെ വിവാഹത്തിന്റെയും റിസപ്ഷന്റെയും മനോഹരമായ നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഇത്രയും നല്ല രണ്ട് കുടുംബങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കുടുംബം ഒപ്പമില്ലെങ്കിൽ നമ്മള്‍ അപൂര്‍ണരാണ്. അവരുടെ സ്‌നേഹവും പ്രാര്‍ത്ഥനകളും പിന്തുണയുമാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശക്തി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലും, തളര്‍ന്നുപോകുന്ന ദിവസങ്ങളിലും, അപ്രതീക്ഷിതമായ ഓരോ വഴിത്തിരിവുകളിലും നമ്മള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് അവരാണ്. കുടുംബങ്ങളുടെ സ്‌നേഹവും അനുഗ്രഹവും കൂടെയുണ്ടെങ്കില്‍, ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാനാകും. ഞങ്ങളെ ഒന്നിപ്പിക്കുകയും, ഒന്നിന് പകരം രണ്ട് മനോഹരമായ കുടുംബങ്ങളെ അനുഗ്രഹമായി നല്‍കുകയും ചെയ്ത ദൈവത്തോട് എന്നും കടപ്പെട്ടിരിക്കുന്നു'', റിമി ടോമി കുറിച്ചു.

കഴിഞ്ഞ ദിവസം തന്റെ വിവാഹ വീഡിയോയും റിമി യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. ''ഞങ്ങളേക്കാൾ കൂടുതൽ നിങ്ങൾ ഞങ്ങളുടെ വിവാഹത്തിൽ എക്സെെറ്റഡ് ആയിരുന്നു. അത് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. റിമിയെ നോക്കിക്കേണേ എന്ന് പറഞ്ഞ് എന്നു പറഞ്ഞ് മെസേജുകൾ വരുന്നുണ്ട്. റിമിയെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതെനിക്കറിയാം. പക്ഷേ, നിങ്ങൾ കൂടുതൽ പ്രഷർ തരുന്നതിനാൽ റിമിയെ ഇനിയും എനിക്ക് നന്നായി നോക്കണം. ഇല്ലെങ്കിൽ നിങ്ങളെന്നെ ശരിയാക്കുമെന്ന് എനിക്കറിയാം'', എന്നാണ് വീഡിയോയിൽ ലിബിൻ പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്
ക്നായി തോമായുടെ ജീവിതം സിനിമയാകുന്നു; ടൈറ്റില്‍ കഥാപാത്രമാവാന്‍ വിജി തമ്പി