'അസൂയ തോന്നുന്നു' നവാസുദ്ദീന്‍ സിദ്ദിഖിയുടെ വാക്കുകളോട് പ്രതികരിച്ച് റിഷഭ് ഷെട്ടി

Published : Dec 13, 2022, 09:18 AM IST
'അസൂയ തോന്നുന്നു' നവാസുദ്ദീന്‍ സിദ്ദിഖിയുടെ വാക്കുകളോട് പ്രതികരിച്ച് റിഷഭ് ഷെട്ടി

Synopsis

അവസരം വന്നാൽ കന്നഡ സിനിമകളിലും റിഷഭിനൊപ്പം ഒരു സിനിമയിലും പ്രവർത്തിക്കാൻ തയ്യാറാണെന്നും നവാസുദ്ദീൻ അതേ വേദിയില്‍ കൂട്ടിച്ചേർത്തു. 

മുംബൈ: കാന്താര എന്ന ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ റിഷഭ് ഷെട്ടി ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്തെ ശ്രദ്ധ കേന്ദ്രമാണ്. ഈ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്ന് നൽകിയ നടനും സംവിധായകനും കാന്താരയിലെ അഭിനയത്തിന്‍റെ പേരിലും ചിത്രത്തിന്റെ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍റെ പേരിലും ഒരു പോലെ പ്രശംസ നേടുന്നു. ഇപ്പോള്‍ റിഷഭിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി.

റിഷാഭും നവാസും പങ്കെടുത്ത ഇന്ത്യാ ടുഡേയുമായി അജണ്ട ആജ് തക് 22-ൽ സംസാരിക്കുമ്പോൾ നവാസുദ്ദീൻ സിദ്ദിഖി റിഷഭിനെ പുകഴ്ത്തിയത്. റിഷഭിന്‍റെ വര്‍ക്കുകളില്‍ തനിക്ക് അസൂയയുണ്ടെന്ന് നവാസുദ്ദീൻ സമ്മതിച്ചു. റിഷഭിന്‍റെ സിനിമ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ലഭിച്ചോ എന്ന ചോദ്യത്തിനാണ് നവാസുദ്ദീൻ മറുപടി പറഞ്ഞത്. "ആരെങ്കിലും നല്ല ജോലി ചെയ്താൽ തീർച്ചയായും അസൂയയും അതേ സമയം മത്സര ബുദ്ധിയും തോന്നും..." എന്തുകൊണ്ടാണ് അസൂയ തോന്നിയതെന്ന് തുടര്‍ ചോദ്യത്തിന് നവാസുദ്ദീൻ സിദ്ദിഖി  വിശദീകരിച്ചത് ഇങ്ങനെ. "തീർച്ചയായും, അത് സംഭവിക്കുന്നു, കാരണം റിഷഭ് അത്തരം നല്ല ജോലിയാണ് ചെയ്യുന്നത്, അത് നെഗറ്റീവ് തരത്തിലുള്ള അസൂയയല്ല, മറിച്ച് ഞാൻ കൂടുതല്‍ നന്നായി കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന ബോധമാണ്” നവാസുദ്ദീൻ സിദ്ദിഖി  കൂട്ടിച്ചേർത്തു.

“ഞാൻ നവാസ് ഭായിയുടെ നിരവധി സിനിമകൾ കണ്ടു, കഠിനാധ്വാനവും പ്രയത്നവും നിറഞ്ഞ അദ്ദേഹത്തിന്റെ യാത്രയും ഞാൻ കണ്ടു. അദ്ദേഹം ഞങ്ങളെപ്പോലെയാണ്. ഞങ്ങൾ സിനിമ പാശ്ചത്തലം ഇല്ലാത്ത മധ്യവർഗക്കാരാണ്. പക്ഷേ ഞങ്ങൾക്ക് സിനിമയിലേക്ക് വരാനും അതില്‍ വളരാനും ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഞങ്ങള്‍ക്ക്  പ്രചോദനമാണ്. അദ്ദേഹം നാടകവേദിയിൽ നിന്ന് വന്ന് നിരവധി ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കന്നഡ സിനിമയിൽ വലിയ ബ്രേക്ക് ലഭിക്കുന്നതിന് മുമ്പ് ഞങ്ങൾ പോലും ഇത്തരം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ സീനിയറാണ്. അദ്ദേഹത്തിന്‍റെ വഴിയിലാണ് ഞങ്ങള്‍" - ഈ പ്രശംസയ്ക്ക് മറുപടിയായി റിഷഭ് ഷെട്ടി പറഞ്ഞു. 

അവസരം വന്നാൽ കന്നഡ സിനിമകളിലും റിഷഭിനൊപ്പം ഒരു സിനിമയിലും പ്രവർത്തിക്കാൻ തയ്യാറാണെന്നും നവാസുദ്ദീൻ അതേ വേദിയില്‍ കൂട്ടിച്ചേർത്തു. 

അതേ സമയം കഴിഞ്ഞ ദിവസം ബോളിവുഡ് താരങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് നവാസുദ്ദീൻ ഉയര്‍ത്തിയത്. ബോക്‌സ് ഓഫീസ് കളക്ഷനുകളെക്കുറിച്ചും ടിക്കറ്റ് വിൽപ്പനയെക്കുറിച്ചും അഭിനേതാക്കൾ സംസാരിക്കേണ്ട കാര്യമില്ലെന്ന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇത്തരം സംസാരങ്ങള്‍ നമ്മുടെ കഴിവില്‍ വെള്ളം ചേര്‍ക്കുന്നത് പോലെയാണ് എന്ന് താരം അഭിപ്രായപ്പെട്ടു. 

ഒരു ചിത്രത്തിന് നൂറുകോടി പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ നിലപാടിനെതിരെയും  സിദ്ദിഖി സംസാരിച്ചു. ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ് ആക്കുന്നത് സിനിമയുടെ ബജറ്റാണെന്ന് അഭിപ്രായപ്പെട്ട താരം. സിനിമയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍മ്മാതാവിന്‍റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു. 

ഇടി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നവാസുദ്ദീൻ സിദ്ദിഖി തുറന്നടിച്ചത്. ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും. ഒരു സിനിമയുടെ ബഡ്ജറ്റ് ഇത് കാരണം പരിധിക്ക് അപ്പുറം എത്തുന്നു ഇത് പരാജയ കാരണമാകുന്നു. നടന്മാരോ സംവിധായകരോ കഥാകൃത്തുക്കളോ ചിലപ്പോള്‍ ഇവിടെ പരാജയപ്പെടണമെന്നില്ല. സിനിമയുടെ ബജറ്റ് തന്നെയാണ് അതിനെ ഹിറ്റ് ആക്കുകയോ ഫ്ലോപ്പ് ആക്കുകയോ ചെയ്യുന്നത് നവാസുദ്ദീൻ സിദ്ദിഖി കൂട്ടിച്ചേർത്തു.

പോക്‌സോ കേസ്: നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ്

ഒരു പടത്തിന് നൂറുകോടി പ്രതിഫലം ചോദിക്കുന്ന താരങ്ങള്‍ക്കെതിരെ നവാസുദ്ദീൻ സിദ്ദിഖി

PREV
Read more Articles on
click me!

Recommended Stories

ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം