
ബിഗ് ബോസ് സീസണ്‍ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. മോഡിലിംഗ് പരസ്യ രംഗത്ത് നിന്നാണ് ഋതു ബിഗ് ബോസ് ഷോയില്‍ എത്തുന്നത്. അതുവരെ പുതിയ മുഖമായിരുന്ന ഋതു ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഷോയില്‍ ഏഴാം സ്ഥാനം നേടിയ ഋതുവിന് കുടംബ പ്രേക്ഷകര്‍ക്കിടയലും യുവാക്കള്‍ക്ക് ഇടയിലും മികച്ച ആരാധകരുണ്ട്.
ഇപ്പോൾ ഋതു മന്ത്ര പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് ആരാധകർ. ഹിമാചലിലെ ജോഗിനി വെള്ളച്ചാട്ടത്തിൽ നിന്നുള്ള വീഡിയോയാണ് ഋതു പങ്കുവെച്ചിരിക്കുന്നത്. ഹിമചലിൽ ആഘോഷമാക്കുകയാണ് താരം. ഹിമാചൽ.. ഒരു സ്വപ്‍നം പോലെ തോന്നുന്നു എന്നും താരം കുറിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള മനോഹര ദൃശ്യങ്ങളും കോർത്തിണക്കിയതാണ് വീഡിയോ. മനോഹരമായ ഭൂ പ്രകൃതിയാൽ സമ്പന്നമാണ് ഹിമാചൽ. ചെറിയ വീഡിയോ ആണെങ്കിലും ഹിമചലിന്റെ ഭംഗി ഒരു പരിധി വരെ വീഡിയോയിൽ കൊണ്ടുവരാൻ ഋതു ശ്രമിച്ചിട്ടുണ്ട്. അമ്മയാണ് വീഡിയോ പകർത്തിയതെന്ന് താരം കൂട്ടിച്ചേർത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ, ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത ഋതു കണ്ണൂർ സ്വദേശിനിയാണ്. ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെടുന്നത്. എങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ കളയാറും ഇല്ല.
മോഡലായ ജിയ ഇറാനിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. ഇവര്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ജിയ പങ്കുവയ്ക്കുകയും ചെയ്‍തു. എന്നാല്‍ പുറത്തെത്തിയ റിതു ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ റിതു മന്ത്ര മോഡലിംഗ് അടക്കമുള്ള കലാംരംഗത്ത് സജീവമാണ്.
Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ