പുതിയ ബാറ്റ്മാനായി റോബര്‍ട്ട് പാറ്റിന്‍സണ്‍ ?

By Web TeamFirst Published May 17, 2019, 9:56 AM IST
Highlights

കഴിഞ്ഞ രണ്ട് സിനിമകളില്‍ ബാറ്റ്മാനായി അവതരിപ്പിച്ച ബെന്‍ അഫ്ലെക്ക് ഈ റോള്‍ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ബാറ്റ്മാനായി സംവിധായകന്‍ മാറ്റ് റീവിസിന് വാര്‍ണര്‍ ബ്രദേഴ്സ് അനുമതി നല്‍കിയത്.

ഹോളിവുഡ്: റോബര്‍ട്ട് പാറ്റിന്‍സണ്‍ അടുത്ത ബാറ്റ്മാന്‍ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍. മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ജൂണ്‍ 25, 2021 ല്‍ ഇറങ്ങുന്ന ദ ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരിക്കും പാറ്റിന്‍സണ്‍ വവ്വാല്‍ മനുഷ്യമായി എത്തുന്ന എന്നാണ് സൂചന. പാറ്റിന്‍സണിനെ ബാറ്റ്മാന്‍ ആക്കാനുള്ള തീരുമാനം സിനിമയുടെ നിര്‍മ്മാതാക്കള്‍ വാര്‍ണര്‍ ബ്രദേഴ്സും,ബാറ്റ്മാന്‍ ക്രിയേറ്റര്‍മാരായ ഡിസി കോമിക്സും അന്തിമമായി പരിഗണിച്ചുവരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ ബാറ്റ്മാന്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും റോബര്‍ട്ട് പാറ്റിന്‍സണ്‍. കഴിഞ്ഞ രണ്ട് സിനിമകളില്‍ ബാറ്റ്മാനായി അവതരിപ്പിച്ച ബെന്‍ അഫ്ലെക്ക് ഈ റോള്‍ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ബാറ്റ്മാനായി സംവിധായകന്‍ മാറ്റ് റീവിസിന് വാര്‍ണര്‍ ബ്രദേഴ്സ് അനുമതി നല്‍കിയത്.

നേരത്തെ ബാറ്റ്മാന്‍ v സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ പടങ്ങളുടെ നിരാശജനകമായ പ്രകടനത്തിന് ശേഷം ബാറ്റമാനെ മാറ്റി പരീക്ഷിക്കുന്നു എന്ന വാര്‍ത്ത സജീവമായിരുന്നു. ലോകത്ത് എങ്ങും ആരാധകരെ സൃഷ്ടിച്ച ട്വിന്‍ലിറ്റ് പരമ്പരയിലെ നായകനായിരുന്നു  റോബര്‍ട്ട് പാറ്റിന്‍സണ്‍. ബാറ്റ്മാന്‍ v സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ പടങ്ങള്‍ പരാജയപ്പെട്ടെങ്കിലും അടുത്തിടെ ഇറങ്ങിയ വണ്ടര്‍ വുമണ്‍, അക്വാമാന്‍ ചിത്രങ്ങളുടെ വിജയത്തിലൂടെ ആത്മവിശ്വസത്തിലാണ് വാര്‍ണര്‍ ബ്രോസ്. ഡിസി കൂട്ട് കെട്ട് അതിനാല്‍ തന്നെ പുതിയ ബാറ്റ്മാന്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്.യ

പ്ലാനറ്റ് എപ്സ് ചലച്ചിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാറ്റ് റീവിസ്. ഇതിനകം തന്നെ ബാറ്റ്മാന്‍റെ അവസാന തിരക്കഥയുടെ പണിയിലാണ് ഇദ്ദേഹം.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!