ബാറ്റ്മാനില്‍ ക്യാറ്റ് വുമണാകാൻ സോയി ക്രാവിറ്റ്സ്

Published : Oct 15, 2019, 12:10 PM IST
ബാറ്റ്മാനില്‍ ക്യാറ്റ് വുമണാകാൻ സോയി ക്രാവിറ്റ്സ്

Synopsis

സോയി ക്രാവിറ്റ്സ് ക്യാറ്റ് വുമണായി എത്തുന്നു.

സൂപ്പര്‍ ഹീറോ ചിത്രമായ ദ ബാറ്റ്മാൻ വരികയാണ്. റോബെര്‍ട് പാറ്റിൻസണാണ് പുതിയ ബാറ്റ്‍മാനായി അഭിനയിക്കുന്നത്. ഇതുവരെ വന്ന ബാറ്റ്‍മാൻ സിനിമയില്‍ നിന്ന് വേറിട്ടതാണ് പുതിയ ബാറ്റ്‍മാനെന്നാണ് റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നത്. അതേസമയം സോയി ക്രാവിറ്റ്സ് ആണ് ചിത്രത്തിലെ നായികയായ കാറ്റ് വുമണായി അഭിനയിക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സോയി ക്രാവിറ്റ്സ് ബേര്‍ഡ്‍സ് ഓഫ് വുമണ്‍, ട്രീഡിംഗ് വാട്ടര്‍ ഉള്‍പ്പടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച താരമാണ്. അതേസമയം ബാറ്റ്‍മാൻ ആരാധകനായിരുന്നു താനും എന്ന് റോബര്‍ട്ട് പാറ്റിൻസണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടെനെറ്റ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താനാണ് ബാറ്റ്‍മാനായി അഭിനയിക്കുന്നത് എന്ന് അറിഞ്ഞതെന്നും റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു. 2021 ജൂണിലായിരിക്കും ബാറ്റ്‍മാൻ റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും