എല്ലാവരുടെയും പ്രാര്‍ഥനയോടെ ഞങ്ങള്‍ ഒരുമിച്ച് മൃദ്വ ആകുന്നു, വിവാഹ തിയതി അറിയിച്ച് നടി മൃദുല വിജയ്

Web Desk   | Asianet News
Published : Jul 02, 2021, 02:27 PM IST
എല്ലാവരുടെയും പ്രാര്‍ഥനയോടെ ഞങ്ങള്‍ ഒരുമിച്ച് മൃദ്വ ആകുന്നു, വിവാഹ തിയതി അറിയിച്ച്  നടി മൃദുല വിജയ്

Synopsis

യുവകൃഷ്‍ണയും മൃദുലയും വിവാഹിതരാകുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്‍ണയും മൃദുലയും. ഇരുവരുടെയും വിവാഹ നിശ്ചയം മാസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. കൊവിഡ് കാരണം വിവാഹം വൈകി. ഇപോഴിതാ തിയതി അറിയിച്ചിരിക്കുകയാണ് മൃദുല.

ജൂലൈ എട്ടിന് ആണ് മൃദുലയുടേയും യുവകൃഷ്‍ണയുടേയും വിവാഹം.'അപ്രതീക്ഷിതമായ ചില വളവുകള്‍ ജീവിതയാത്രയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഇതും അങ്ങനെയൊന്നാണെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടുംകൂടി ഞങ്ങള്‍ ഒരുമിച്ച് മൃദ്വ ആകുന്നുവെന്നും മൃദുല എഴുതുന്നു.

ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്.

സീരിയലിനു പുറമേ മെന്റലിസത്തിലും താല്‍പര്യം കാട്ടുന്നയാളാണ് യുവ കൃഷ്‍ണ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ