പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം "മഹാകാളി" യിൽ ബോളിവുഡ് താരം രോഹിത് സറഫ്

Published : May 21, 2026, 09:51 AM IST
Rohith Sarf

Synopsis

പ്രശാന്ത് വര്‍മയാണ് സംവിധാനം നിര്‍വഹിക്കുന്നത്.

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ "മഹാകാളി"യിലെ നിർണായക വേഷം ചെയ്യാൻ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തിൽ ജോയിൻ ചെയ്ത താരം ഹൈദരാബാദിലെ ഒരു നിർണായക ഷെഡ്യൂൾ പൂർത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായ ഹനുമാൻ്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. രോഹിത് സറഫിൻ്റെ സാന്നിധ്യം ചിത്രത്തിന് ഉത്തരേന്ത്യൻ യുവപ്രേക്ഷകർക്കിടയിലും കൂടുതൽ ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് സൂപ്പർതാരമായ അക്ഷയ് ഖന്നയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. അത് കൊണ്ട് തന്നെ വമ്പൻ പാൻ ഇന്ത്യൻ റിലീസായി ചിത്രം ലക്ഷ്യമിടുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ ഭൂമി ഷെട്ടി, അക്ഷയ് ഖന്ന എന്നിവരുടെ ഫസ്റ്റ് ലുക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുകയാണ്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് "മഹാകാളി" ഒരുക്കുന്നത്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പതിവ് പോലെ ആ ആശംസയെത്തി; പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി
കട്ടത്താടിയിൽ തുളച്ചുകയറുന്ന നോട്ടവുമായി പെപ്പെ! 'കാട്ടാളനി'ൽ ആന്‍റണി വർഗ്ഗീസ് എന്ന കഥാപാത്രമായി താരം, ക്യാരക്ടർ പോസ്റ്റർ പുറത്ത്