മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഹിറ്റ്, തിരക്കഥാകൃത്ത് റോണി ഡേവിഡ് രാജിന് ഇനി 'പഴഞ്ചൻ പ്രണയം'

Published : Oct 10, 2023, 02:21 PM ISTUpdated : Oct 12, 2023, 02:20 PM IST
മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഹിറ്റ്, തിരക്കഥാകൃത്ത് റോണി ഡേവിഡ് രാജിന് ഇനി 'പഴഞ്ചൻ പ്രണയം'

Synopsis

റോണി ഡേവിഡ് രാജ് നായകനാകുന്ന ചിത്രം പഴഞ്ചൻ പ്രണയത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്.  

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡില്‍ നടനായും തിരക്കഥാകൃത്തായും തിളങ്ങിയ റോണി ഡേവിഡ് രാജ് വേഷമിടുന്ന പുതിയ ചിത്രമാണ് ' പഴഞ്ചൻ പ്രണയം '.  വിൻസി അലോഷ്യസ് നായികയായി എത്തുന്ന ചിത്രമാണ് പഴഞ്ചൻ പ്രണയം. ചിത്രത്തിൽ നായക വേഷത്തിലാണ് റോണി. റിലീസിനൊരുങ്ങുന്ന പഴഞ്ചൻ പ്രണയം എന്ന സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

റോണി ഡേവിഡ് രാജിന്റെ ചിത്രത്തിന്റെ സംവിധാനം ബിനീഷ് കളരിക്കലാണ്. രചന കിരൺലാൽ എം ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അമോഷ് പുതിയാട്ടിലാണ്. കണ്ണൂർ സ്‌ക്വാഡിൽ റോണിക്കൊപ്പം വേഷമിട്ട താരമായ അസീസ് നെടുമങ്ങാട്‌ പഴഞ്ചൻ പ്രണയത്തിലും ഒരു മുഖ്യ വേഷത്തിൽ എത്തുമ്പോള്‍ സംഗീത സംവിധാനം സതീഷ് രഘുനാഥനാണ്.

ഒരു ഫീൽ ഗുഡ് എന്റർടൈനറായ ചിത്രത്തിന്റെ ക്രീയേറ്റീവ് കോൺട്രിബ്യുട്ടര്‍ ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നീ ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ആണ്. വൈശാഖ് രവിയും സ്റ്റാൻലി ജോഷ്വായുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അവതരണം ഇതിഹാസ മൂവിസാണ്. ചിത്രം വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമായ പഴഞ്ചൻ പ്രണയത്തിലെ ഗാനങ്ങൾ പാടിയത് വൈക്കം വിജയലക്ഷ്‍മി, ആനന്ദ് അരവിന്ദാക്ഷൻ, ഷഹബാസ് അമൻ, കാർത്തിക വൈദ്യനാഥൻ, കെ എസ് ചിത്ര, മധു ബാലകൃഷ്‍ണൻ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ. ആർട്ട്‌ സജി കൂടനാട്. ഒരു പഴഞ്ചൻ പ്രണയം എന്ന ചിത്രത്തിനറെ കോസ്റ്റ്യൂം ഡിസൈനർ വിഷ്‍ണു ശിവ പ്രദീപ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനോജ്‌ ജി, ഉബൈനി യുസഫ്,മേക്ക് അപ് മനോജ് അങ്കമാലി,കൊറിയോഗ്രാഫർ മനു രാജ്, വിഎഫ്എക്സ് ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സ്റ്റിൽസ് കൃഷ്ണകുമാർ, കോ പ്രൊഡ്യൂസർ രാജൻ ഗിന്നസ്, ഡിക്സൺ ഡോമിനിക്, പബ്ലിസിറ്റി ഡിസൈനർ വിനീത് വാസുദേവൻ, മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്.

Read More: വാലിബനാകുന്ന മോഹൻലാല്‍, വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ