ഉറങ്ങാൻ കഴിയാത്ത മനുഷ്യരുടെ കഥയുമായി റഷ്യ വരുന്നൂ

Web Desk   | Asianet News
Published : Jan 29, 2021, 03:07 PM IST
ഉറങ്ങാൻ കഴിയാത്ത മനുഷ്യരുടെ കഥയുമായി റഷ്യ വരുന്നൂ

Synopsis

രൂപേഷ് പീതാംബരൻ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

രൂപേഷ് പീതാംബരൻ നായകനാകുന്ന സിനിമയാണ് റഷ്യ.  ക്രോണിക് ഇൻസോംനിയ ഡിസോർഡർ എന്ന ഭീകരമായ  രോഗാവസ്ഥ പ്രമേയവുമായിട്ടാണ് ചിത്രം വരുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ദിവസങ്ങളോളം  ഉറങ്ങാൻ  കഴിയാതെ  കടുത്ത  മാനസിക ശാരീരിക  സമ്മർദ്ദം  അനുഭവിക്കുന്ന ഒരു കൂട്ടം  ആളുകളുടെ കഥ പറയുകയാണ് റഷ്യ എന്ന സിനിമ. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. സിനിമ പൂര്‍ത്തിയായി തിയറ്ററില്‍ റിലീസിന് എത്തുകയാണ്.

അഭിനേതാക്കള്‍- രൂപേഷ് പീതാംബരന്‍ (ദുല്‍ഖര്‍ ചിത്രം തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്സിക്കന്‍ അപാതര, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ്). ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയിലുങ്ങല്‍ ഇസ്‍മയില്‍, പ്രമുഖ കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രമുഖ മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.  കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്‍മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്.

മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പെട്രോപില്‍, ടിന്റെ തോമസ് തളിയത്ത് എന്നിവരും നിര്‍മ്മാണ സഹായികളാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍കുമാര്‍ അപ്പു. പിആര്‍ ഒ പി ആര്‍ സുമേരന്‍.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍