'ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്'; മോഹന്‍ലാലിനെയും 'തുടരു'മിനെയും കുറിച്ച് ആര്‍ എസ് വിമല്‍

Published : Apr 27, 2025, 01:39 PM IST
'ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്'; മോഹന്‍ലാലിനെയും 'തുടരു'മിനെയും കുറിച്ച് ആര്‍ എസ് വിമല്‍

Synopsis

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‍ത ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്

മലയാളത്തില്‍ നിന്ന് സമീപകാലത്ത് ഏറ്റവും വലിയ ജനപ്രീതി നേടുന്ന ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ വന്‍ അഭിപ്രായം നേടുകയായിരുന്നു. തൊട്ടുപിന്നാലെ കുതിച്ചുയര്‍ന്ന ടിക്കറ്റ് ബുക്കിംഗ് മൂന്നാം ദിനവും തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നവരില്‍ സാധാരണ പ്രേക്ഷകരും സിനിമാ മേഖലയില്‍ ഉള്ളവരും ഉണ്ട്, ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍ എസ് വിമല്‍. 

താനുള്‍പ്പെടെയുള്ളവരുടെ മാനസ ഗുരുവാണ് മോഹന്‍ലാല്‍ എന്ന് പറയുന്നു വിമല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വിമലിന്‍റെ കുറിപ്പ്. അഭിനയം ലഹരിയാക്കിയ മോഹന്‍ലാല്‍ എന്ന നടന്‍റെ മറ്റൊരു അത്ഭുതം...!! തുടരും.. എന്തൊരു ചന്തമാണ് ലാലേട്ടാ നിങ്ങളെ ഇങ്ങനെ സ്ക്രീനില്‍ കണ്ടിരിക്കാന്‍. ഒരിക്കല്‍ ഞാന്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്, ഞാനുള്‍പ്പെടെയുള്ള പലരുടെയും മാനസഗുരുവാണ് അങ്ങെന്ന്. ദീര്‍ഘകാലം ഇത് തുടരട്ടെ. നിര്‍മ്മാതാവ് പ്രിയപ്പെട്ട രഞ്ജിത്തിനും തരുണ്‍ മൂര്‍ത്തിക്കും ആശംസകള്‍, ആര്‍ എസ് വിമലിന്‍റെ വാക്കുകള്‍.

അതേസമയം ചിത്രത്തിന് ഞായറാഴ്ച വമ്പന്‍ ഒക്കുപ്പന്‍സിയാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. പ്രേക്ഷകാവേശം പരമാവധി ഉപയോഗപ്പെടുത്താനായി ഇന്നലെയും ഇന്നുമൊക്കെ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം തിയറ്ററുകള്‍ ഷോകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ഇത്രയും പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നതിനാല്‍ വമ്പന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നില്ല. 100 കോടി ക്ലബ്ബില്‍ വരും ദിനങ്ങളില്‍ തന്നെ ചിത്രം ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബ് കടത്തുന്ന മലയാളത്തിലെ ഒരേയൊരു നായകനായും മോഹന്‍ലാല്‍ മാറും. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : രഞ്ജിത്ത് സജീവ് നായകന്‍; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ഓഡിയോ ലോഞ്ച് കൊച്ചിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍