'മലൈക്കോട്ടൈ വാലിബന്‍' ജനുവരിയില്‍ തിയറ്ററിലെത്തും. 

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമ ഉണ്ട്. പേര് 'മലൈക്കോട്ടെ വാലിബൻ'. മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയറ്ററുകളിൽ എത്തും. ഷിബു ബേബി ജോൺ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ വാലിബൻ റിലീസിന് തീരുമാനം ആയതിന് പിന്നാലെ പുതിയ സിനിമ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്.

ഇത്തവണ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി വാർ​ഗീസ് ആണ് നായകൻ. ഇതിന്റെ പ്രഖ്യാപനം ഇന്ന് അണിയറ പ്രവർത്തകരും നടനും ഔദ്യോ​ഗികമായ നടത്തി. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്. സെഞ്ച്വറി ഫിലിംസും മാക്സ് ലാബും നിർമാണത്തിൽ പങ്കാളികളാണ്. ​ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം. വിഷ്ണുവും ദീപു രാജീവനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ നിർമാതാക്കളുടെ സിനിമയിൽ അഭിനയിക്കുന്ന സന്തോഷം ആന്റണി വർ​ഗീസ് പങ്കുവച്ചിട്ടുണ്ട്. 'അടുത്ത ബ്ലോക്ക്ബസ്റ്ററിനായി തയ്യാറാകൂ! ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന് ശേഷം ജോൺ & മേരി ക്രിയേറ്റീവ്‌സിന്റെ വലിയ പ്രഖ്യാപനത്തിനായി തയ്യാറാകൂ....ആവേശത്തോടെ കാത്തിരിക്കൂ!', എന്നാണ് താരം കുറിച്ചത്. 

അതേസമയം, ചാവേർ എന്ന ചിത്രമാണ് ആന്റണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചെറിയ വേഷമാണ് താരം ചെയ്തതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൻഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് താരത്തിന്റേതായി റിലീസ് ചെയ്ത മറ്റൊരു ചിത്രം. സമീപകാലത്ത് സർപ്രൈസ് ഹിറ്റൊരുക്കിയ ചിത്രം 100 കോടിയും സ്വന്തമാക്കിയിരുന്നു. പെപ്പെയ്ക്ക് ഒപ്പം നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നവരും നായകന്മാരായി എത്തിയിരുന്നു. 

'അദ്ദേഹം സ്ത്രീ വിഷയത്തില്‍ തല്‍പരനാണെന്ന് നിരവധി പേർ പറഞ്ഞു, നെ​ഗറ്റീവ് കമന്റിടുന്നത് അവര്‍..'