'ഫഹദിന്റെ ദേഷ്യത്തോടെയുള്ള ആ മൂളല്‍', തന്നെ ഭ്രാന്തൻ ആരാധകനാക്കിയെന്ന് സൂര്യ, മലയാള സിനിമയിലേക്കും എത്തുന്നു

Published : Jul 21, 2024, 11:57 AM ISTUpdated : Jul 21, 2024, 01:23 PM IST
'ഫഹദിന്റെ ദേഷ്യത്തോടെയുള്ള ആ മൂളല്‍', തന്നെ  ഭ്രാന്തൻ ആരാധകനാക്കിയെന്ന് സൂര്യ, മലയാള സിനിമയിലേക്കും എത്തുന്നു

Synopsis

മലയാളത്തില്‍ എത്തുമ്പോള്‍ ആവശ്യപ്പെട്ടതിനെ കുറിച്ചും പറയുന്നു നടൻ എസ് ജെ സൂര്യ.  

തമിഴകത്ത് വൈവിധ്യമാര്‍ന്ന വേഷപകര്‍ച്ചയാല്‍ വിസ്‍മയിപ്പിക്കുന്ന താരമാണ് എസ് ജെ സൂര്യയെന്നതില്‍ തര്‍ക്കമില്ല. അടുത്തകാലത്ത് അത്രയേറെ മികച്ച കഥാപാത്രങ്ങളാല്‍ താരം പ്രീതി നേടിയിരുന്നു. മലയാളത്തിലേക്കും എസ് ജെ സൂര്യയെത്തുകയാണ്. എസ് ജെ സൂര്യ ഫഹദിനെ കുറിച്ച് അഭിമുഖത്തില്‍ വലിയ ആവേശത്തോടെ സംസാരിച്ചതിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

മലയാളത്തിലേക്ക് എത്തുന്നത് നടൻ ഫഹദിനോടൊപ്പമാണെന്നതില്‍ താൻ ആവേശഭരിതനാണ് എന്നാണ് സൂര്യ വ്യക്തമാക്കുന്നത്.  മലയാളത്തിലെ അരങ്ങേറ്റം ഫഹദ് സാറിനൊപ്പമാണ്. ഞാൻ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ ഇഷ്‍ടമുള്ളയാളാണ്. പക്ഷേ ഭ്രാന്തനായ ആരാധകനായത് ആവേശം സിനിമ കണ്ടപ്പോഴാണ്. എന്ത് മനോഹരമാണ് അദ്ദേഹത്തിന്റെ പ്രകടനം. ക്ലൈമാക്സില്‍ പയ്യന്റെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ കോപം അടക്കിവെച്ച് ഫഹദ് മൂളൂന്ന രംഗം മികച്ചതാണ് എന്നും സൂര്യ വ്യക്തമാക്കുന്നു. സമുദ്രത്തിലെ ഒരു തുള്ളിയെ കുറിച്ച് മാത്രമാണ് താൻ പരാമര്‍ശിക്കുന്നതെന്നും ഫഹദിനെ പ്രശംസിച്ച് പറയുന്നു സൂര്യ.

ഫഹദിനൊപ്പം മലയാളത്തില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് താൻ എന്നും നടൻ സൂര്യ വ്യക്തമാക്കുന്നു. വലിയ പ്രതീക്ഷകളാണ് ആ പ്രൊജക്റ്റില്‍. മികച്ച ഒരു ആശയമാണ്. പ്രകടനത്തിന് സാധ്യതയുള്ള ഒന്നാകണം എന്ന് താൻ വിപിൻ ദാസിനോട് ആവശ്യപ്പെട്ടിരുന്നു എന്നും പറയുന്നു സൂര്യ.

ഫഹദ് നായകനായി എത്തിയ ആവേശം സിനിമ ഹിറ്റായിരുന്നു. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 153.6 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. 

Read More: ഇന്ത്യൻ 2 ആ രജനികാന്ത് ചിത്രത്തെ വീഴ്‍ത്തി, കരകയറുന്നോ കമല്‍ഹാസൻ?, ആഗോള കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ