
തമിഴകത്ത് ധനുഷ് ചിത്രം പ്രേക്ഷക മനസ് കീഴടക്കുകയാണ്. വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെടുന്നത് തുടരുമ്പോള്‍ 'തിരുച്ചിദ്രമ്പലം' തീയറ്ററുകളില്‍ മനോഹരമായ കാഴ്ചയാകുകയാണ്. 'തിരുച്ചിദ്രമ്പലം' 100 കോടി ക്ലബില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. 'തിരുച്ചിദ്രമ്പലം' കണ്ട് ഇഷ്‍ടപ്പെട്ടവരില്‍ സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍ വരെയുണ്ട്.
ചിത്രം കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് സംവധായകൻ ഷങ്കര്‍. മനോഹരമായ ഒരു സിനിമയാണ് തിരുച്ചിദ്രമ്പലം എന്ന് എസ് ഷങ്കര്‍ ട്വീറ്റ് ചെയ്യുന്നു. ഹൃദയം കവരുന്ന പ്രകടനമാണ് നിത്യ മേനന്റേത് എന്ന് ഷങ്കര്‍ പറയുന്നു. സംവിധായകൻ മിത്രൻ ജവഹര്‍, പ്രകാശ് രാജ് എന്നിവരെയും എസ് ഷങ്കര്‍ പേരെടുത്ത് അഭിനന്ദിച്ചു.
കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് ''തിരുച്ചിദ്രമ്പലം'.
'നാനേ വരുവേൻ' എന്ന ചിത്രവും ധനുഷ് നായകനായി ഒരുങ്ങുന്നുണ്ട്. 'നാനെ വരുവേൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവനും 'നാനെ വരുവേൻ' ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് 'ബിഗില്‍' എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. 'നാനെ വരുവേൻ' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.
Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്