'സിദ്ധാര്‍ഥി'ന്റെ സാന്നിദ്ധ്യത്തില്‍ 'സച്ചിന്‍'- 'ശീതള്‍' വിവാഹം നടന്നു, 'കുടുംബവിളക്കിന്റെ' റിവ്യു

Published : Jul 04, 2023, 03:44 PM IST
'സിദ്ധാര്‍ഥി'ന്റെ സാന്നിദ്ധ്യത്തില്‍ 'സച്ചിന്‍'- 'ശീതള്‍' വിവാഹം നടന്നു, 'കുടുംബവിളക്കിന്റെ' റിവ്യു

Synopsis

'സച്ചിന്‍' നിരപരാധിയാണെന്ന് 'സുമിത്ര'യ്ക്കും 'രോഹിത്തി'നുമെല്ലാം മനസ്സിലായിരുന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസ്സിലാക്കാന്‍ വൈകിയിരുന്നു.

'കുടുംബവിളക്ക്' പ്രേക്ഷകര്‍ കുറച്ച് ദിവസങ്ങളായി കാത്തിരുന്ന സുദിനമായിരുന്നു കഴിഞ്ഞ ദിവസം. 'ശീതള്‍'- 'സച്ചിന്‍' വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ദിവസങ്ങളായി പരമ്പര ത്രില്ലിംഗായി പോകുകയായിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും മാറി വിവാഹം മംഗളമായി നടന്നിരിക്കുകയാണിപ്പോള്‍. വിവാഹത്തലേന്ന് മയക്കുമരുന്ന് ലോബിയുടെ പകവീട്ടല്‍ കാരണം  പൊ സ്റ്റേഷനിലായ കല്ല്യാണച്ചെക്കനായിരുന്നു പരമ്പരയിലെ പ്രധാന പ്രതിസന്ധി.

'സച്ചിന്‍' നിരപരാധിയാണെന്ന് 'സുമിത്ര'യ്ക്കും 'രോഹിത്തി'നുമെല്ലാം മനസ്സിലായിരുന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസ്സിലാക്കാന്‍ വൈകി. എങ്ങനെ 'സച്ചി'നെ പുറത്തിറക്കാം എന്ന് 'സുമിത്ര'യും 'രോഹിത്തു'മടങ്ങുന്ന വീട്ടുകാര്‍ തലപുകഞ്ഞ് ചിന്തിക്കുന്നതിനിടെ 'സച്ചിന്‍' കൂള്‍ ആയിട്ടാണ് പുറത്തെത്തിയത്. മയക്കുമരുന്ന് സംഘത്തില്‍ ചില അസ്വാരസങ്ങള്‍ ഉണ്ടാകുകയും, തന്മൂലം കൂട്ടത്തിലെ ഒരുവന്‍തന്നെ പോലീസിനെ വിളിച്ച് 'സച്ചിന'ല്ല പ്രതിയെന്ന് പറയുകയുമായിരുന്നു. കൂടാതെ പൊലീസ് തൊണ്ടിമുതലായി കിട്ടിയ ഗിഫ്റ്റ് പായ്ക്കറ്റില്‍ പൊതിഞ്ഞ മയക്കുമരുന്ന് കൊടുക്കാന്‍ പോയപ്പോള്‍ അയാള്‍ എടുത്ത വീഡിയോയും അയാള്‍ പൊലീസിന് അയച്ചുകൊടുക്കുകയും ചെയ്‍തിരുന്നു.

പിന്നീട് പ്രധാന വിഷയം 'സിദ്ധാര്‍ത്ഥ്' വിവാഹവീട്ടില്‍നിന്നും വിട്ടുനിന്നതായിരുന്നു. പിണങ്ങിനിന്ന 'സിദ്ധാര്‍ത്ഥി'നെ 'സുമിത്ര'യുടേയും 'സിദ്ധാര്‍ത്ഥി'ന്റേയും മകനായ 'പ്രതീഷും', 'സിദ്ധാര്‍ത്ഥി'ന്റെ സഹോദരീ ഭര്‍ത്താവായ 'ശ്രീകുമാറും' ചേര്‍ന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു. 'സുമിത്ര'യുമായി വേര്‍പിരിഞ്ഞ് മറ്റൊരു വിവാഹം കഴിക്കുകയും, അടുത്തിടെ 'സുമിത്ര'യേയും 'സുമിത്ര'യുടെ ഇപ്പോഴത്തെ ഭര്‍ത്താവായ 'രോഹിത്തി'നേയും കൊല്ലാനും ശ്രമിച്ച 'സിദ്ധാര്‍ത്ഥി'നെ, വിവാഹത്തിന്റെ പല ഘട്ടത്തിലും വീട്ടുകാര്‍ അടുപ്പിച്ചിരുന്നില്ല. എന്നാല്‍ ഒരച്ഛന്റെ സ്ഥാനം എന്താണെന്ന് 'സിദ്ധു' കാണിച്ചുകൊടുക്കണം എന്നെല്ലാം പറഞ്ഞപ്പോള്‍ 'സിദ്ധാര്‍ത്ഥ്' മനസ്സലിവോടെ വിവാഹത്തിന് എത്തുകയായിരുന്നു.

വിവാഹവേദിയിലേക്ക് പെണ്ണിനെ കൈ പിടിച്ചുകൊടുക്കുന്ന ചടങ്ങില്‍ എല്ലാവരും 'സിദ്ധാര്‍ത്ഥി'നെ കാത്തിരിക്കുകയായിരുന്നു. അച്ഛനില്ലാത്ത മക്കള്‍ക്കും വിവാഹം കഴിക്കേണ്ടേ എന്നും, മറ്റാരെങ്കിലും പെണ്ണിന്റെ കൈപിടിച്ച് കൊടുത്താല്‍ മതിയെന്നും 'സിദ്ധാര്‍ത്ഥി'ന്‌റെ അച്ഛന്‍ 'ശിവദാസന്‍' പറയുന്നുവെങ്കിലും, എല്ലാവരും ഒരു പ്രതിസന്ധിയിലായിരുന്നു. ആ നേരത്തായിരുന്നു 'സിദ്ധു'വിന്റെ വരവ്. മകളെ വളരെ സന്തോഷത്തോടെ ചേര്‍ത്തുനിര്‍ത്തി, നെറുകയില്‍ ചുംബിച്ചാണ് 'സിദ്ധു' മണ്ഡപത്തിലേക്ക് കയറ്റിയപ്പോള്‍ ചെറിയ നാടകീയ രംഗങ്ങളെല്ലാം അരങ്ങേറിയെങ്കിലും വളരെ മനോഹരമായി, എല്ലാവരുടേയും അനുഗ്രഹത്തോടെയായിരുന്നു 'ശീതളി'ന്റെ വിവാഹം നടന്നത്.

Read More: 'എല്ലാവരെയും സ്‍നേഹിക്കുകയെന്നതായിരുന്നു സ്‍ട്രാറ്റജി', കൊച്ചിയിലെത്തിയ അഖിലിന്റെ ആദ്യ പ്രതികരണം

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ'; 'വാള്‍ട്ടറി'നെക്കുറിച്ച് ആദ്യമായി ദുബൈ വേദിയില്‍ മമ്മൂട്ടി
മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ