
സീരയലില്‍ മാത്രമല്ല സിനിമയിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് സാധിക വേണുഗോപാല്‍. സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് സാധിക വേണുഗോപാൽ. സാമൂഹ്യ മാധ്യമത്തില്‍ ഫോട്ടോകള്‍ക്കൊക്കെ വരുന്ന മോശം കമന്റുകള്‍ക്ക് രൂക്ഷ മറുപടിയും നല്‍കാറുണ്ട് സാധിക വേണുഗോപാല്‍. തുടക്കകാലത്ത് എന്തുകൊണ്ടാണ് താൻ സിനിമ വേണ്ടെന്ന് വെച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സാധിക വേണുഗോപാല്‍.
സിനിമയിൽ അവസരം തേടുമ്പോൾ അഡ്‍ജസ്റ്റ്മെന്റിന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടായിരുന്നെന്ന് സാധിക വേണുഗോപാല്‍ വെളിപ്പെടുത്തുന്നു. എന്തായാലും എന്റെ കൈയിൽ വിദ്യാഭ്യാസമുണ്ട്. അതുകൊണ്ട് എനിക്ക് ജോലികൾ ചെയ്യാനാകും. അഡ്‍ജസ്റ്റ് ആവശ്യപ്പെടുന്നതൊക്കെ കാസ്റ്റിംഗ് ചെയ്യുന്നവരാണ്. അതൊക്കെ ഒരുപക്ഷേ പ്രൊഡ്യൂസറോ അല്ലെങ്കില്‍ സംവിധായകനോ അറിയണം എന്നില്ല. ഇടയില്‍ നില്‍ക്കുന്നവരാണ് ഇങ്ങനെ ചോദിക്കുന്നത്. ഫോണിലൂടെയാണ് എന്നോട് ഇത്തരം ആവശ്യങ്ങള്‍ ചോദിച്ചത് എന്നും നടി സാധിക വേണുഗോപാല്‍ വ്യക്തമാക്കുന്നു.
ഇത്തരം ആവശ്യങ്ങൾക്ക് തയ്യാറാകുന്നവര്‍ ഉള്ളതുകൊണ്ടാണല്ലോ തനിക്ക് അവസരങ്ങൾ ലഭിക്കാത്തത് എന്ന ദേഷ്യം എനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നലില്ല. പലർക്കും പല സാഹചര്യങ്ങൾ ആയിരിക്കാം. എനിക്ക് എനറെ അഭിമാനം പ്രധാനമാണ്. എന്നാല്‍ ഞാൻ പത്ത് വർഷമായി സിനിമയില്‍ ഉണ്ടായിട്ടും അന്ന് നിൽക്കുന്ന അതേ പൊസിഷനിലാണ് ഇപ്പോഴും നില്‍ക്കുന്നത്. പ്രതിഫലവും എനിക്ക് വലിയ മാറ്റമില്ല. ഇതൊക്കെകൊണ്ടാകും.
അങ്ങനെ ഇപ്പോൾ അഡ്‍ജസ്റ്റ്‍മെന്റിന് തയ്യാറാണോയെന്ന ചോദ്യമല്ല, അതൊക്കെ നിന്നുവെന്നും സാധിക വ്യക്തമാക്കുന്നു. നമുക്ക് രണ്ട് മൂന്ന് ദിവസം എന്തായാലും അടിച്ച് പൊളിച്ച് പോകാം എന്നാണ് ചിലര്‍ ഷോയ്‍ക്കൊക്കെ വിളിക്കുമ്പോള്‍ പറയാറുള്ളത്. കാലഘട്ടത്തിന്റെ വ്യത്യാസമുള്ളതുകൊണ്ടാകും ഇങ്ങനെ ചോദിക്കുന്നത്. മൂവി വേൾഡ് മീഡിയയുടെ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക