സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ചിത്രീകരണം പൂർത്തിയായി; ആഗോള റിലീസ് 2027 ജനുവരി 12ന്

Published : Aug 16, 2026, 10:38 AM IST
Sai Durga Tej

Synopsis

സായ് ദുര്‍ഗ തേജ നായകനാകുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ്.

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം സാംബരാല യേതിഗട്ട് റിലീസ് തീയതി പുറത്ത്. ചിത്രം 2027 ജനുവരി 12 ന് സംക്രാന്തിക്ക് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. "വിരൂപാക്ഷ", "ബ്രോ" എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണിത്. 150 കോടി രൂപ ബജറ്റിൽ ആണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പൊൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്.

റിലീസ് തീയതി പുറത്ത് വിട്ടു കൊണ്ട് ചിത്രത്തിൻ്റെ ഒരു ഗംഭീര പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മാസ് അവതാരമായാണ് സായ് ദുർഗാ തേജിനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിൻ്റെ വമ്പൻ ഫൈനൽ ഷെഡ്യൂൾ ജൂണിൽ ഹൈദരാബാദിൽ ആണ് നടന്നത്. നേരത്തെ 20 കോടി ബഡ്ജറ്റിൽ ആണ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ക്ലൈമാക്സ് ചിത്രീകരിച്ചത് എന്നതും വലിയ വാർത്ത ആയി മാറിയിരുന്നു. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ കെവിൻ മാസ്റ്റർ ഒരുക്കിയ 18 വലിയ ആക്ഷൻ ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന 35 ദിവസത്തെ ഷെഡ്യൂൾ ആണ് ക്ലൈമാക്സ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്നത്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയമാണ് സംവിധായകൻ രോഹിത് സ്‌ക്രീനിലെത്തിക്കാൻ ഒരുങ്ങുന്നത് എന്നാണ് സൂചന. നായകൻ സായ് ദുർഗ തേജ്, ഈ ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ, ഏറ്റവും ശാരീരികമായി പ്രയത്നം ആവശ്യപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലെ നായക വേഷം എന്നാണ് റിപ്പോർട്ട്. നേരത്തെ, സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വിട്ട, "അസുര ആഗമന" ഗ്ലിമ്പ്സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കുന്നത്.

ഒരു പ്രധാന ബോളിവുഡ് താരവും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശക്തമായ പ്രകടനങ്ങളും സാങ്കേതിക വൈഭവവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാൻ ഇന്ത്യൻ കാഴ്ചയായി ചിത്രം മാറുമെന്ന സൂചനയാണ് ഗ്ലിമ്പ്സ് വീഡിയോ, പോസ്റ്ററുകൾ എന്നിവ പ്രേക്ഷകർക്ക് നൽകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, മാർക്കറ്റിംഗ് - ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആക്ഷനില്‍ ത്രസിപ്പിച്ച വിസ്‍മയ; 'തുടക്കം' ബിടിഎസ് വീഡിയോ എത്തി
പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ട്രെയ്‌ലർ ഇന്ന്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്