'അത് അഭിനയിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി, പക്ഷേ'; മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് സെയ്‍ഫ് അലി ഖാന്‍

Published : Jul 10, 2026, 10:55 AM IST
saif ali khan about working with mohanlal on the sets of haiwaan directed by priyadarshan

Synopsis

പ്രിയദർശന്‍റെ പുതിയ ബോളിവുഡ് ചിത്രമായ 'ഹൈവാനി'ൽ മോഹൻലാലിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് സെയ്‍ഫ് അലി ഖാൻ

ഭൂത് ബംഗ്ല എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ പ്രിയദര്‍ശന്‍റെ അടുത്ത ചിത്രവും ബോളിവുഡില്‍ നിന്നാണ്. ഹൈവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ തന്നെ ഒരുക്കിയ വിജയചിത്രം ഒപ്പത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചിത്രമാണ് ഇത്. തിരക്കഥയിലും ഡയലോഗിലും കാര്യമായ മാറ്റങ്ങളോടെയാണ് ഹൈവാന്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ ഗസ്റ്റ് അപ്പിയറന്‍സുമുണ്ട് ചിത്രത്തില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് കൗതുകം പകരുന്ന ഒന്നാണ്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പറയുകയാണ് സെയ്ഫ് അലി ഖാന്‍.

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സെയ്ഫ് അലി ഖാന്‍ പറയുന്നത് ഇങ്ങനെ- “ഞാന്‍ അദ്ദേഹത്തെ നേരത്തെ കണ്ടിട്ടുണ്ട്. ഞാനെന്ന ഭാവമില്ലാത്ത, വളരെ നല്ല ഒരു മനുഷ്യന്‍. എല്ലാ സൂപ്പര്‍സ്റ്റാറുകളെയും പോലെ സുന്ദരനും. പക്ഷേ ഞാന്‍ ഇത്തവണ ശ്രദ്ധിച്ചത് ക്യാമറയ്ക്ക് മുന്നിലെ അദ്ദേഹത്തിന്‍റെ അതിസൂക്ഷ്മമായ പ്രകടനമാണ്. അദ്ദേഹം അത് ചെയ്തു. പക്ഷേ ഒരു അന്ധനായി അഭിനയിക്കാന്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടി. ഞാന്‍ അദ്ദേഹം ചെയ്യുന്നത് ശ്രദ്ധിച്ചു. അദ്ദേഹത്തിന് ഒരു ഷോട്ട് മാത്രമേയുള്ളൂ സിനിമയില്‍. പ്രിയന്‍ സാറും അദ്ദേഹവും തമ്മിലുള്ള ബന്ധം കണ്ടിരിക്കാന്‍ രസമാണ്. നിനക്ക് ആവശ്യമുള്ളത് കിട്ടിയോ എന്ന് അദ്ദേഹം ചോദിച്ചു. കിട്ടി എന്ന് പ്രിയന്‍ സാര്‍ പറഞ്ഞു. വച്ചിരിക്കുന്ന ഗ്ലാസ് കുറച്ച് താഴ്ത്തുന്ന ഒരു ഷോട്ട് ആണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ആ കഥാപാത്രം അന്ധനാണെന്ന് നമുക്കപ്പോള്‍ മനസിലാവും. അത് ഗംഭീരമായി അദ്ദേഹം ചെയ്തു. അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്. വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു അദ്ദേഹം. ക്യാമറയ്ക്ക് പുറത്ത് ഒട്ടും അവനവനെന്ന ഭാവമില്ലാതെ നില്‍ക്കുന്നയാള്‍ ക്യാമറയ്ക്ക് മുന്നില്‍ പൊടുന്നനെ കഥാപാത്രമായി വളരുന്നത് കാണാം. അതൊരു ഗംഭീര സംഗതിയാണ്”, സെയ്ഫ് അലി ഖാന്‍റെ വാക്കുകള്‍.

സെപ്റ്റംബര്‍ 11 നാണ് ചിത്രത്തിന്‍റെ റിലീസ്. കന്നഡത്തില്‍ നിന്നുള്ള പ്രമുഖ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമിഴില്‍ ജനനായകന്‍, തെലുങ്കില്‍ ടോക്സിക്, മലയാളത്തില്‍ ബാലന്‍ എന്നിവയൊക്കെ നിര്‍മ്മിച്ച ബാനര്‍ ആണിത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നടന്‍ വിനായകനെതിരായ കേസ്; തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്, നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും
എങ്ങനെയുണ്ട് 'ഐ നോബഡി'? ആദ്യ ദിനം തന്നെ കണ്ട് റിവ്യൂ പങ്കുവച്ച് അനുരാഗ് കശ്യപ്