രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കരീന സെയ്ഫ് ജോഡി

Web Desk   | Asianet News
Published : Aug 12, 2020, 06:12 PM ISTUpdated : Aug 12, 2020, 06:29 PM IST
രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കരീന സെയ്ഫ് ജോഡി

Synopsis

2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹം നടക്കുന്നത്. 2017 ഡിസംബറിലാണ് ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്. 

മുംബൈ: രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കരീന കപൂറും സെയ്ഫ് അലിഖാനും. കരീന ഗർഭിണിയാണെന്ന കാര്യം ഇരുവരും ചേർന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്ന കാര്യം അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്ക് സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഇരുവരും പറയുന്നു. 

2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹം നടക്കുന്നത്. 2017 ഡിസംബറിലാണ് ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിക്കുന്നത്. മകന്‍റെ പേര് പുറത്ത് പറഞ്ഞതോടെ ജനന സമയത്ത് മുതല്‍ തൈമൂര്‍ നിറഞ്ഞ് നിന്നിരുന്നു. 

തൈമൂറിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്ത് വരുന്നതിനുള്ളില്‍ തന്നെ വൈറലായി മാറുന്നതായിരുന്നു പതിവ്.  ഇപ്പോള്‍ തൈമൂറിന് കൂട്ടിനായി ഒരു കുഞ്ഞുവാവ കൂടി കുടുംബത്തിലേക്ക് എത്തുകയാണെന്നാണ് അറിയുന്നത്. 

സെയിഫിന്റെയും കരീനയുടെയും പേരില്‍ നിരന്തരം ഗോസിപ്പുകള്‍ വരാറുണ്ട്. അങ്ങനെയാണ് ഇരുവരും രണ്ടാമതും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. 

ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി റീമേക്കായ ലാൽ സിംഗ് ചദ്ദയാണ് പുറത്തിറങ്ങാനുള്ള കരീന ചിത്രം. ചിത്രത്തിൽ ആമിർ ഖാനാണ് നായകൻ. ചിത്രത്തിലെ കരീനയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഫെബ്രുവരി 14ന് പ്രണയദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2020 ഡിസംബറിൽ റിലീസ് തീരുമാനിച്ച ചിത്രം, കോവിഡിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടിവെച്ചിരിക്കുകയാണ് ഇപ്പോൾ.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ